കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന മഹാരാജാ ട്രോഫി കെ.എസ്.സി.എ ടി-20യുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴിനാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം.
മൈസൂരുവിലെ ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹുബ്ലി ടൈഗേഴ്‌സ് മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ പരിശീലനത്തിലിറങ്ങുന്ന മംഗളൂരു യുണൈറ്റഡിനെ നേരിടും.
രണ്ടാം മത്സരത്തില്‍ മൈസൂരു വാറിയേഴ്‌സ് ശിവമോഗ സ്‌ട്രൈക്കേഴ്‌സിനെ നേരിടും.
18 മത്സരങ്ങളാണ് ആകെ ടൂര്‍ണമെന്റിലുള്ളത്. മഹാരാജാ ട്രോഫിക്കായുള്ള ഫൈനല്‍ മത്സരം ആഗസ്റ്റ് 26ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്.
മൈസൂരു മഹാരാജവും കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയുടെ മുന്‍ അധ്യക്ഷനുമായ എച്ച്.ആര്‍.എച്ച് ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാറുടെ ഓര്‍മയ്ക്കായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ താരങ്ങളായ മയങ്ക് അഗര്‍വാളും മനീഷ് പാണ്ഡേയും കരുണ്‍ നായരും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഗോള്‍ഡന്‍ ബോയ് ദേവ്ദത്ത് പടിക്കലും വിവിധ ടീമുകള്‍ക്കായി മാറ്റുരയ്ക്കും.
ടീമുകള്‍
1. ദി കല്യാണി ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ്
കോച്ച്: നസറുദീന്‍ ടി.
മാര്‍ക്വി താരങ്ങള്‍: മായങ്ക് അഗര്‍വാള്‍, സുജിത് ജെ., അനിരുദ്ധ ജോഷി
2. ദി ഹുബ്ലി ടൈഗേഴ്‌സ്
കോച്ച്: ദീപക് ചൗഗലേ
മാര്‍ക്വി താരങ്ങള്‍: അഭിമന്യു മിഥുന്‍, സുവിന്ദ് സിസോദിയ, കൗശിക് വി.
3. ഗുല്‍ബാര്‍ഗ മിസ്റ്റിക്‌സ്
കോച്ച്: മന്‍സൂര്‍ അലി ഖാന്‍
മാര്‍ക്വി താരങ്ങള്‍: മനീഷ് പാണ്ഡേ, ദേവ്ദത്ത് പടിക്കല്‍, കാര്‍ത്തിക് സി.എ
4. മംഗളൂരു യുണൈറ്റഡ്
കോച്ച്: സ്റ്റുവര്‍ട്ട് ബിന്നി
മാര്‍ക്വി താരങ്ങള്‍: അഭിനവ് മനോഹര്‍, സമര്‍ത്ഥ് ആര്‍. വൈശാക് വി.
5. ശിവമോഗ സ്‌ട്രൈക്കേഴ്‌സ്
കോച്ച്: നിഖില്‍ ഹല്‍ദിപൂര്‍
മാര്‍ക്വി താരങ്ങള്‍: കെ. ഗൗത്, കെ.സി. കരിയപ്പ, രോഹന്‍ കദം
6. മൈസൂരു വാറിയേഴ്‌സ്
കോച്ച്: എസ്.എല്‍. അക്ഷയ്
മാര്‍ക്വി താരങ്ങള്‍: കരുണ്‍ നായര്‍, ശ്രേയസ് ഗോപാല്‍, ശുഭാംഗ് ഹെഗ്‌ഡെ
(ടീമുകളെ കുറിച്ചും ഫുള്‍ സ്‌ക്വാഡിനെ കുറിച്ചും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക)
Content Highlight: Maharaja Trophy’s Fixture announced