| Thursday, 3rd February 2022, 12:26 pm

ഓണ്‍ സ്‌ക്രീനിലും മകനായി ധ്രുവ്, ഭാര്യ സിമ്രാന്‍, അധ്യാപകനില്‍ നിന്നും ഗ്യാങ്സ്റ്ററായി വിക്രം; മഹാന്‍ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിയാന്‍ വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മാഹാന്‍’ ട്രെയ്‌ലര്‍ പുറത്ത്. അച്ഛനും മകനുമായി തന്നെയാണ് ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. വിക്രത്തിന്റെ ഭാര്യയായി സിമ്രാനും എത്തുന്നു.

മദ്യവിരുദ്ധ സേനാനിയുടെ മകനും അധ്യാപകനുമായ വ്യക്തി ക്രിമിനല്‍ പശ്ചാത്തിലേക്ക് പോകുന്നതാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ‘പോനാ പോവുര’ എന്ന പാട്ടിന്റെ പ്രൊമോ വീഡിയോയും ചിത്രത്തിന്റെ ടീസറും ശ്രദ്ധ നേടിയിരുന്നു.

ഫെബ്രുവരി 11 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഖ്യാപന സമയം മുതലേ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാര്‍ത്തിക് സുബ്ബരാജാണ് മഹാന്‍ സംവിധാനം ചെയ്യുന്നത്.

ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് വിക്രം ആരാധകര്‍. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാന്‍. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്‍.

ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സേതുപതി, മാരി 2, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


Content Highlight: mahan trailer out

Latest Stories

We use cookies to give you the best possible experience. Learn more