Film News
'ഗാന്ധി മഹാനായി' അച്ഛനും 'ദാദ'യായി മകനും; 'മഹാന്‍' ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 31, 07:01 am
Monday, 31st January 2022, 12:31 pm

ചിയാന്‍ വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ടീസര്‍ പുറത്ത്. വിക്രം നിറഞ്ഞുനില്‍ക്കുന്ന ടീസറിന്റെ അവസാനം ധ്രുവിനെ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് കാണിക്കുന്നത്.

ഗ്യാങ്ങ് ലീഡറായിട്ടാണ് വിക്രം ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഗാന്ധി മഹാന്‍’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.

ഫെബ്രുവരി 11 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീല് ചെയ്യുന്നത്. പ്രഖ്യാപന സമയം മുതലേ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാര്‍ത്തിക് സുബ്ബരാജാണ് മഹാന്‍ സംവിധാനം ചെയ്യുന്നത്.

റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ആവേശത്തിലാണ് വിക്രം ആരാധകര്‍. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാന്‍. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്‍. സിമ്രാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സേതുപതി, മാരി 2, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Content Highlight: mahan movie teaser