ന്യൂദല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല സഖ്യം ഉണ്ടാകുമെന്ന സൂചന നല്‍കി ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യാ കേസില്‍ സുപ്രീംകോടതി ഉത്തരവ് എന്തായാലും നടപ്പിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് ലഭിച്ചത് ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയെന്നും യെച്ചൂരി പറഞ്ഞു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുക എന്നത് ഉയര്‍ന്ന ശിക്ഷയാണെന്നും പീഡന പരാതികളെ പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും യെച്ചൂരി പറഞ്ഞു.
പി.കെ ശശി എം.എല്‍.എക്കെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി ലഭിച്ചെന്ന യെച്ചൂരിയുടെ പ്രതികരണമാണ് സംഭവം കൂടുതല്‍ ചര്‍ച്ചയാവാന്‍ കാരണമായത്. പരാതി അന്വേഷിക്കാന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയതായും സീതാറാം യെച്ചൂരി അന്ന് പറഞ്ഞിരുന്നു.
ഇമെയില്‍ വഴി യുവതിയുടെ പരാതി ലഭിച്ചതെന്നും ഉടന്‍ തന്നെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായും യെച്ചൂരി പറഞ്ഞിരുന്നു.