|

പ്രതിപക്ഷ ഐക്യം ബി.ജെ.പിക്കൊരു ഭീഷണിയല്ല; ആ സൗഹൃദത്തിനുള്ള കാരണമാണ് ഞങ്ങളുടെ ശക്തി' മഹാഗത് ബന്ധിനെതിരെ നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ ഐക്യം 2019ല്‍ ബി.ജെ.പി അധികാരത്തില്‍ എത്തുന്നതിന് ഭീഷണിയല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മഹാഗത് ബന്ധന്‍ ഒത്തുതീര്‍പ്പിന്റെയും പരിമിതികളുടെയും ഒരു കളിയാണെന്നാണ് അദ്ദേഹം പറയുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ വിശാല സഖ്യത്തിലേര്‍പ്പെടാനുള്ള കാരണം അവരുടെ നിസഹായാവസ്ഥയാണ്. ഒരു നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി അവരെ പരസ്പരം കെട്ടിപ്പുണരാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also read:ബൂത്ത് ലെവല്‍ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുമ്പില്‍ പതറി മോദി; ഒടുക്കം യാത്ര പറഞ്ഞ് തടിയൂരി; ലൈവ് വീഡിയോ പോസ്റ്റു ചെയ്തത് ബി.ജെ.പിക്കു തന്നെ അടിയായി

“ബി.ജെ.പിയുടെയും മോദിജിയുടെയും ശക്തി വളരെ വലുതാണ്. പ്രതിപക്ഷം ഒരു സഖ്യത്തെക്കുറിച്ച് ചിന്തിക്കുകയാണ്. നേരത്തെ പരസ്പരം കണ്ടാല്‍ മിണ്ടാത്തവര്‍ ഇപ്പോള്‍ കെട്ടിപ്പുണരുകയാണ്. അവരുടെ സൗഹൃദത്തിനു പിന്നിലുള്ള കാരണമാണ് ഞങ്ങളുടെ ശക്തി. ഞങ്ങളുടെ ഞങ്ങളുടെ ശക്തിയുമായി മുന്നോട്ടുപോകുകയാണ്.” അദ്ദേഹം വ്യക്തമാക്കി.

ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തില്‍ പിളര്‍പ്പുണ്ടായ സാഹചര്യത്തിലാണ് ഗഡ്കരിയുടെ പ്രസ്താവന വന്നിരിക്കുന്നത്. എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന ഉപേന്ദ്ര കുശ്‌വാഹയുടെ പാര്‍ട്ടി എന്‍.ഡി.എ വിട്ട് മഹാഗത് ബന്ധനൊപ്പം ചേര്‍ന്നിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മഹാസഖ്യം രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ സജീവമാണ്.