മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി വീണ്ടും ശ്രമം നടത്തുന്നതായി സൂചനകള്‍. ഇതിനെ നേരിടാന്‍ കര്‍ണാടകത്തില്‍ ബി.ജെ.പി നടപ്പാക്കിയ ‘ഓപ്പറേഷന്‍ കമല’ മാതൃകയിലുള്ള പദ്ധതിയാണ് അഘാഡി ആലോചിക്കുന്നത്. മുന്നണിവൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ വീഴ്ത്താനായി എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച അതേ തന്ത്രം തന്നെയാണ് ബി.ജെ.പി മഹാരാഷ്ട്രയിലും പയറ്റുകയെന്നാണ് അഘാഡിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. അതിനു കഴിയും മുന്‍പേ ബി.ജെ.പി അങ്ങോട്ടു കയറി ആക്രമിക്കുമെന്ന് ഒരു നേതാവ് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇത് എന്‍.സി.പിയും കോണ്‍ഗ്രസും നേരിട്ട് അറിഞ്ഞതുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍വിജയം നേടിയപ്പോള്‍ എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വലിയൊരു വിഭാഗമാണ് ശിവസേനയിലേക്കും ബി.ജെ.പിയിലേക്കും പോയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അന്നത്തെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍, മുതിര്‍ന്ന നേതാവ് ഹര്‍ഷ് വര്‍ധന്‍ പാട്ടീല്‍, നിതേഷ് റാണെ തുടങ്ങിയവര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കു പോയിരുന്നു. സമാനമായി ശിവേന്ദ്ര രാജെ ഭോസലെ, ഗണേഷ് നായിക്, വൈഭവ് പിച്ചദ് എന്നിവര്‍ എന്‍.സി.പിയും വിട്ടും.