ലണ്ടന്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ന് അവസാന അങ്കം. ലോക ചാംപ്യന്‍ പട്ടത്തിനുള്ള പന്ത്രണ്ടാം മത്സരത്തിന് മാഗ്നസ് കാള്‍സണും ഫാബിയാനോ കരുവാനയുമാണ് കരുനീക്കുന്നത്. മത്സരം അല്പസമയത്തിനകം ആരംഭിക്കും.
കരുവാന വള്ളക്കരുവുമായി തന്ത്രം മെനയുമ്പോള്‍ നിലവിലെ ചാംപ്യനായ കാള്സെണ് കറുത്ത കരുക്കളാകും ഉപയോഗിക്കുക. ആദ്യ 11 മത്സരവും സമനില ആയതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ ചാംപ്യനാകും.
ഇന്നും സമനിലയില്‍ പിരിയുകയാണെങ്കില്‍ ഒരു ദിവസത്തിന് ശേഷം റാപ്പിഡ് ട്രൈബ്രേക്കര്‍ സീരിസ് പുതിയ ചാംപ്യനെ നിശ്ചയിക്കും. തുടര്‍ച്ചയായ നാലാം ചാപ്യന്പട്ടമാണ് കാള്സണ് ലക്ഷ്യമിടുന്നത്. ആദ്യ കിരീടമാണ് കരുവാനയുടെ ലക്ഷ്യം.