ന്യൂദല്‍ഹി: മാഗി നൂഡില്‍സിനെ വിപണിയില്‍ നിന്നും പിന്‍വലിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ക്ക് ജോലിയില്‍ നിന്നും സ്ഥലംമാറ്റം.
ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥനായ യുദ് വീര്‍ സിങ് മാലിക്കിനെയാണ് [എന്‍.ഐ.ടി.ഐ] നീതിആയോഗില്‍ അഡീഷണല്‍ സെക്രട്ടറിയായി സ്ഥാനം മാറ്റിയത്.
ഹരിയാന കാഡറിലെ 1983 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന മാലിക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിതനായത്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തലവനായ കാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റിയാണ് എന്‍.ഐ.ടി.ഐ ആയോഗിലേക്ക് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്.
നിലവില്‍ കേശ്‌നി ആനന്ദ് അറോറ എന്നയാള്‍ക്കായിരുന്നു ഇവിടേക്ക് സ്ഥലംമാറ്റം വേണ്ടിയിരുന്നത്. അത് റദ്ദ് ചെയ്താണ് മാലിക്കിനെ ഇവിടെ നിയമിച്ചത്.
മാലിക്കായിരുന്നു മാഗി നൂഡില്‍സിന്റെ സാമ്പിള്‍ ലാബില്‍ അയച്ചതും സാമ്പിളുകളില്‍ ഈയത്തിന്റെ അളവ് കൂടുതല്‍ ഉണ്ടെന്ന് കണ്ടെത്തിയതും.
ഇതേ തുടര്‍ന്ന് ജൂണ്‍ 5 നാണ് വിവിധ സംസ്ഥാനങ്ങള്‍ മാഗിയുടെ വില്‍പ്പന നിരോധിച്ചിരുന്നു. അനുവദനീയമായ അളവിലും കൂടുതല്‍ മോണോ സോഡിയം ഗ്ലുട്ടാമെറ്റും മാഗിയില്‍ കണ്ടെത്തിയിരുന്നു.