കൊല്ലം: കോളജ് മാഗസിനില്‍ ആര്‍.എസ്.എസ് നേതാക്കളെ വിമര്‍ശിച്ചതിന്റെ പേരില്‍ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററായിരുന്ന വിദ്യാര്‍ഥിക്ക് കൊല്ലം എസ്. എന്‍ കോളജില്‍ അഡ്മിഷന്‍ നിഷേധിച്ചതായി പരാതി. വെള്ളാപ്പള്ളി നടേശന്‍ മാനേജരായ കൊല്ലം എസ്.എന്‍ കോളജില്‍ ബി.എ മാസ് കമ്മ്യൂണിക്കേഷന് അഡ്മിഷനെടുക്കാനെത്തിയ അനന്തു കൃഷ്ണനാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒറ്റപ്പാലം എന്‍.എസ്.എസ് കോളജ് യൂണിയന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വിവാദ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററായിരുന്നു അനന്തു. “ഒരു പേരില്ലാത്ത മാഗസിന്‍” എന്ന പേരിലിറങ്ങിയ മാഗസനെതിരെ ആര്‍.എസ്.എസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.
ഇവരില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്നതിനാലാണ് അനന്തു കൊല്ലം എസ്.എന്‍ കോളജില്‍ അഡ്മിഷന് ശ്രമിച്ചത്. രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായിരുന്ന അനന്തു എസ്.എന്‍ കോളജില്‍ ഒന്നാംവര്‍ഷ ബി.എയ്ക്ക് അപേക്ഷിക്കുകയായിരുന്നു.
ബി.എ മാസ് കമ്മ്യൂണിക്കേഷനില്‍ അവസാന അലോട്ട്‌മെന്റില്‍ എട്ട് ഒഴിവുള്ളതില്‍ മെറിറ്റില്‍ മൂന്നാം റാങ്കുകാരനായാണ് അനന്തു അഡ്മിഷനെടുക്കാന്‍ എത്തിയത്. എന്നാല്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.
രാഷ്ട്രീയം നിരോധിച്ച കോളജില്‍ അഡ്മിഷന്‍ നല്‍കാനാകില്ലന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി അനന്തു പറഞ്ഞു. തന്റെ അധികാരമുപയോഗിച്ചാണ് അഡ്മിഷന്‍ നിഷേധിച്ചതെന്നും വേണമെങ്കില്‍ അനന്തുവിന് കേരള സര്‍വ്വകലാശാലയെ സമീപിക്കാമെന്നും പ്രിന്‍സിപ്പല്‍ കെ.ബി മനോജ് പറയുകയായിരുന്നു.
Related: മഹാഭാരതത്തെ വിമര്‍ശിച്ചതിന് സംഘപരിവാര്‍ ഭീഷണി: “ഒരു പേരില്ലാത്ത മാഗസിന്‍” പിന്‍വലിച്ചു