| Wednesday, 11th June 2014, 6:51 am

കോളേജ് മാഗസിനില്‍ വില്ലന്മാര്‍ക്കൊപ്പം മോദി: 3 വിദ്യാര്‍ത്ഥികളെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കുന്നംകുളം: കുന്നംകുളത്ത് പോളിടെക്‌നിക് കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “നെഗറ്റീവ് ഫേസി”ല്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ മാഗസിന്‍ എഡിറ്ററടക്കം മൂന്ന് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി.

മാഗസിന്‍ സബ് എഡിറ്റര്‍ ജിംസണ്‍ ജെയിംസ്, മാഗസിന്‍ കമ്മിറ്റി അംഗങ്ങളായ ശ്രീഷ ശിവശങ്കരന്‍, ടി.എസ് അമല്‍ എന്നിവരെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്. ഇവരടക്കം ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ കൃഷ്ണന്‍കുട്ടി, സ്റ്റാഫ് എഡിറ്റര്‍ ഗോപി, സ്റ്റുഡന്റ് എഡിറ്റര്‍ പ്രവീണ്‍ കുമാര്‍, ഗ്രാഫിക്‌സ് സ്ഥാപനം നടത്തുന്ന രാജീവ് എന്നിവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മാഗസിനില്‍ നെഗറ്റീവ് ഫേസ് എന്ന തലക്കെട്ടില്‍ ഹിറ്റ്‌ലര്‍, ഒസാമ ബിന്‍ ലാദന്‍ എന്നിവരോടൊപ്പമാണ് മോദിയുടെ ചിത്രവും കൊടുത്തിട്ടുള്ളത്. 2013 അദ്ധ്യയന വര്‍ഷത്തിലെ മാഗസിനാണിത്. കഴിഞ്ഞ ദിവസമായിരുന്നു ഇത് വിതരണം ചെയ്തത്. അതേസമയം ഫെബ്രുവരിയിലാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചതെന്നും അനാവശ്യമായി രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണെന്നും സ്റ്റുഡന്റ് എഡിറ്റര്‍ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

സംഭവം വിവാദമായതോടെ മാഗസിന്‍ പിന്‍വലിച്ചിട്ടുണ്ട്. മറ്റഉള്ളവരെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല ഇത് പ്രസിദ്ധീകരിച്ചതെന്ന് മാഗസിന്‍ കമ്മിറ്റി അറിയിച്ചു.

We use cookies to give you the best possible experience. Learn more