| Monday, 13th March 2017, 10:43 pm

'പാകിസ്താന്‍ സൈന്യത്തില്‍ ചേരണം'; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് മാര്‍ലോണ്‍ സാമുവല്‍സിന്റെ ആഗ്രഹ പ്രകടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: ” പാകിസ്താന്‍ സൈന്യത്തില്‍ ചേരണം”. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഈ ആഗ്രഹം പ്രകടപ്പിച്ചിരിക്കുന്നത് വെസ്റ്റിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സ്. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിന് ലാഹോറില്‍ പാക് സൈന്യം ഒരുക്കിയ സുരക്ഷയില്‍ ആകൃഷ്ടനായാണ് സാമുവല്‍സ് ഇങ്ങനൊരു ആഗ്രഹം പ്രകടിപ്പിച്ചത്.

പി.എസ്.എല്ലിന് ടോപ്പ് ക്ലാസ് സുരക്ഷ ഒരുക്കിയ പാക് സൈന്യത്തിന് നന്ദി പറഞ്ഞ സാമുവല്‍സ് ക്രിക്കറ്റ് പാക് മണ്ണിലേക്ക് മടങ്ങി വരണമെന്നും അഭിപ്രായപ്പെടുന്നുണ്ട്.


Also Read: ‘ഞാനൊരു പുലയനാണ്, അയ്യങ്കാളി ചിന്താഗതിക്കാരനാണ്, പറ്റുമെങ്കില്‍ ഫെറാറിയില്‍ വരും, സ്വര്‍ണ്ണകിരീടം തന്നെ വെയ്ക്കും’; പോയന്റ് ബ്ലാങ്കില്‍ മനസ്സു തുറന്ന് വിനായകന്‍ , വീഡിയോ കാണാം


പാകിസ്താനിലേക്ക് ക്രിക്കറ്റ് തിരികെ വരുന്നതു പാകിസ്താനികുളുടെ സ്വപ്‌നമാണെന്നും മരണം വരെ താനും അതിന് ശ്രമിക്കുമെന്നും സാമുവല്‍സ് പറയുന്നു. പി.എസ്.എല്‍ ഫൈനലിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു താരം മനസ്സു തുറന്നത്.

പിഎസ്എല്‍ കിരീടം നേടിയ പെഷവാര്‍ സാല്‍മി അംഗം കൂടിയാണ് 36കാരനായ മാര്‍ലോണ്‍ സാമുവല്‍സ്. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയേയും സാമുവല്‍സ് വീഡിയോയില്‍ പ്രശംസിക്കുന്നുണ്ട്.

2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച ബസ്സിന് നേരെ നടന്ന ഭീകരാക്രമണത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളൊന്നും പാകിസ്താനില്‍ നടന്നിട്ടില്ല. സാമുവല്‍സിന്റെ വാക്കുകള്‍ മറ്റ് ടീമുകള്‍ പാകിസ്താനിലേക്ക് വരാന്‍ സന്നദ്ധമാക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡും പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more