| Wednesday, 18th September 2019, 8:17 am

മോദിയുടെ ജന്മദിനോഘോഷത്തിനായി സര്‍ദാര്‍ സരോവര്‍ നേരത്തെ നിറച്ചു; ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും ആഭ്യന്തരമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ച സമയത്തിനു മുന്‍പേ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്‍. അണക്കെട്ടില്‍ വെള്ളം കൂടിയതിനാല്‍ മധ്യപ്രദേശിലെ അഞ്ച് ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

നര്‍മദാ നിയന്ത്രണ അതോറിറ്റി നിശ്ചയിക്കുന്നതനുസരിച്ച് ഒക്ടോബര്‍ പകുതിയോടെയാണ് അണക്കെട്ട് മുഴുവനായി നിറയേണ്ടത്. എന്നാല്‍ പ്രധാനമന്ത്രിക്ക് ജന്മദിനമാഘോഷിക്കാനായി ഒരു മാസം മുന്‍പ് അണക്കെട്ട് നിറയ്ക്കുകയായിരുന്നുവെന്ന് ഭോപാലിലെ വാര്‍ത്താലേഖകരോട് സംസാരിക്കവെയായിരുന്നു മന്ത്രി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ ആദ്യമായാണ് അണക്കെട്ട് നിറഞ്ഞത്. ഇതിന്റെ ഭാഗമായുള്ള നമാമി നര്‍മ്മദാ ആഘോഷത്തില്‍ പങ്കെടുത്താണ് മോദി ഇന്നലെ ജന്മദിനോഘോഷം ആഷോഷിച്ചത്. ജലനിരപ്പ് ആദ്യമായി പരമാവധി ഉയരമായ 138.68 മീറ്ററിലെത്തിയതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ആഘോഷം സംഘടിപ്പിച്ചത്.

അണക്കെട്ട് നിറഞ്ഞതോടെ മധ്യപ്രദേശിലെ 108 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായെന്നും വെള്ളം തുറന്നുവിടണമെന്നും ആവശ്യപ്പെട്ട്് നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാപട്ക്കറും രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more