മധ്യപ്രദേശ്: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തി.
14 വയസ്സായ പെണ്‍കുട്ടിയെയാണ് ഒരു സ്ത്രീയുടെ ഒത്താശയില്‍ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗംത്തിന് ഇരയാക്കിയത്. പ്രതികളായ അഞ്ചു പേരേയും പൊലീസ് അറസ്റ്റു ചെയ്തു.
പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിനു സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികളെ ചോദ്യ ചെയ്ത് വരികയാണെന്നും ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്നും സാഗര്‍ പോലീസ് സൂപ്രണ്ട് സത്യേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റംചെയ്ത ഒരാള്‍ പിടിക്കപ്പെട്ട സ്ത്രീയുടെ മകനാണെന്ന് സത്യേന്ദ്ര ശുക്ല പറഞ്ഞ്. പ്രതിയായ സ്ത്രീ 14കാരിയെ ഇവരുടെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇവിടെയുണ്ടായിരുന്ന പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം സ്‌കൂളിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, പെണ്‍കുട്ടി സാഗറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.