| Thursday, 13th October 2022, 8:04 am

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെയ്തില്ലെങ്കിൽ മദ്രസകൾക്ക് പൂട്ടുവീഴും; മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെ​റാ​ഡൂ​ൺ: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെയ്യാത്ത പക്ഷം സം​സ്ഥാ​ന​ത്തെ മദ്ര​സ​ക​ൾ പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്ന മുന്നറിയിപ്പുമായി ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാർ. ഒ​രു മാ​സ​ത്തി​ന​കം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെയ്തില്ലെങ്കിൽ പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്നാണ് അറിയിപ്പ്.

സംസ്ഥാനത്ത് നിലവിൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത 400 മദ്രസ​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ ക​ണ​ക്ക്. നിയമത്തിൽ വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി ച​ന്ദ​ൻ റാം ​ദാ​സ് പ​റ​ഞ്ഞു.

”ഒരു മാസത്തിനകം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് മദ്രസകൾക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവ അടച്ചുപൂട്ടാനുള്ള നടപടിയെടുക്കും,” മന്ത്രി പറഞ്ഞു.

നിലവിൽ 419 മദ്രസകൾ ഉത്തരാഖണ്ഡ് മദ്രസ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 192 പേർക്ക് കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ഗ്രാന്റ് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഉ​ത്ത​രാ​ഖ​ണ്ഡ് വ​ഖ്ഫ് ബോ​ർ​ഡ് 103 മ​ദ്റ​സ​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​ഞ്ചാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത് പ്ര​യാ​സ​മാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം മദ്രസക​ൾ​ക്ക് സർക്കാർ അ​നു​വ​ദി​ക്കു​ന്ന ഗ്രാ​ന്റ് കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ടെ​ന്നും അ​തി​നാ​ൽ മദ്രസ​ക​ളു​ടെ സ​ർ​വേ ആ​വ​ശ്യ​മാ​​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി ഈ​യി​ടെ പ​റ​ഞ്ഞി​രു​ന്നു.

രജിസ്റ്റർ ചെയ്യാനുള്ള നിർദേശം വിദ്യാർത്ഥികളുടെ ക്ഷേമം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത്തരത്തിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മദ്രസകളുടെ സർവേയ്ക്കായി സമിതിയെ ഉടൻ രൂപീകരിക്കുമെന്നും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഷംസ് സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റത്. ഇതിനു പിന്നാലെ മദ്രസകളിൽ ആധുനിക വിദ്യാഭ്യാസം നൽകുമെന്ന് ഷംസ് വ്യക്തമാക്കിയിരുന്നു. മദ്രസകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Madrasas will be locked if they are not registered with the Department of Education; Uttarakhand government issues warning to madrasas

We use cookies to give you the best possible experience. Learn more