പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
Kerala News
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th February 2022, 10:31 am

പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹിനെയാണ് പത്തനംതിട്ട പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.