| Thursday, 25th October 2018, 11:20 pm

ദല്‍ഹിയില്‍ മദ്രസാ വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ എട്ടു വയസ്സു മാത്രം പ്രായമുള്ള മുഹമ്മദ് അസീം എന്ന മദ്രസാ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു. മാളവ്യാ നഗറിലെ ബേഗംപൂറിലാണ് സംഭവം. മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും സമീപപ്രദേശത്തെ ചെറുപ്പക്കാരും തമ്മില്‍ ക്രിക്കറ്റ് കളിക്കാന്‍ ഗ്രൗണ്ടിനായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: “കുടുംബസമേതം ശബരിമലക്ക് പോകാന്‍ തയ്യാര്‍”; എ.ബി.വി.പി. നേതാവ് ശ്രീപാര്‍വതിക്ക് ആര്‍.എസ്.എസിന്റെ വധഭീഷണി

“മദ്രസയുടെ പുറത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലമുണ്ട്. അവിടെ ക്രിക്കറ്റ് കളിയെച്ചൊല്ലി മുമ്പേ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. പ്രദേശത്തെ ചെറുപ്പക്കാര്‍ മദ്രസക്ക് നേരെ മദ്യക്കുപ്പികളും മറ്റും വലിച്ചെറിയാറുണ്ടായിരുന്നു”- അധികൃതര്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അനുയോജ്യമായ ഐ.പി.സി വകുപ്പുകള്‍ പ്രകാരം കേസ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാര്‍ത്ഥിയെ രക്ഷിക്കാനായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹരിയാന സ്വദേശിയാണ് കൊല്ലപ്പെട്ട അസീം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more