| Monday, 20th January 2020, 9:29 pm

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കാന്‍ വിസ്സമതിച്ച മതവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷൊര്‍ണൂര്‍: പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കാന്‍ വിസ്സമതിച്ച ദര്‍സ് വിദ്യാര്‍ത്ഥിയെ മുഖം മറച്ചെത്തിയ സംഘം ആക്രമിച്ചതായി പരാതി. ചെറുതുരുത്തി നെടുംപുഴ സ്വദേശിയായ മുബാറക്കാണ് മര്‍ദ്ദനമേറ്റ് ആശുപത്രിയിലായിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. റെയില്‍വേ സ്‌റ്റേഷനടുത്തുള്ള പള്ളിയില്‍ നിന്നും വരികയായിരുന്ന മുബാറക്കിനെ മുഖം മറച്ചെത്തിയ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നും പള്ളിയിലേക്ക് ഓടിക്കയറിയാണ് മുബാറക് രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കാന്‍ മുബാറകിനോട് ആവശ്യപ്പെടുകയും അത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. തയ്യാറാകാതെ മുന്നോട്ട് നടന്ന തന്നെ പട്ടികയും മറ്റുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് മുബാറക്  പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തലക്ക് ഗുരുതര പരിക്കേറ്റ മുബാറക്കിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് ചാലിയത്ത് ദര്‍സില്‍ പഠിക്കുന്ന മുബാറക് അവധിക്ക് ശേഷം തിരിച്ചുപോകാനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more