ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും അധികാരികളുടെ സമീപനവും ഐ.ഐ.റ്റി. കാമ്പസിലെ വിവിധ നിഴല്‍ സംഘടനകളില്‍ കൂടിയാണ് ഹിന്ദുത്വരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും. 1997 മുതല്‍ ഐ.ഐ.റ്റി മദ്രാസിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സ്വതന്ത്ര സംഘടനയാണ് “വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ ഐ.ഐ.റ്റി. മദ്രാസ്”. എല്ലാ ഞായറാഴ്ചയും വിവിധ ആത്മീയസാംസ്‌കാരിക വിഷയങ്ങളില്‍ പഠനക്ലാസുകള്‍. ഐ.ഐ.റ്റി.യില്‍ എത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മസ്തിഷ്‌കപ്രക്ഷാളനം ആരംഭിക്കുന്നത് വി.എസ്.സിയുടെ ചെപ്പടി വിദ്യകളിലുടെയാണ്.
| പുസ്തക സഞ്ചി: പ്രതീഷ് പ്രകാശ് |
പുസ്തകം : കലാലയങ്ങള്‍ കലഹിക്കുമ്പോള്‍
എഡിറ്റര്‍: അരുന്ധതി
പ്രസാധകര്‍: ഡി.സി ബുക്‌സ്
ISBN 978-81-264-6678-8
ഇന്ത്യയുടെ നാടുവാഴിത്ത ഭൂതകാലത്തിന്റെ അവശിഷ്ടമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയത. ജാതിയാല്‍ സ്രഷ്ടമായ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെയെല്ലാം ഇന്ത്യയില്‍ ഇന്നും നിര്‍ബാധം തുടരുന്ന, മുതാളിത്തത്തിന്റെ ഏറ്റവും പുതിയ അവതാരമായ, നവലിബറല്‍മാതൃകയിലുള്ള വികസനം മൂര്‍ച്ഛിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ അദ്ധ്യാപകനും സാമ്പത്തിക വിദഗ്ദ്ധനുമായ പ്രൊഫ. പ്രഭാത് പട്‌നായിക് നിരീക്ഷിക്കുന്നത്. [“The New Casteism”, Prabhat Patnaik, The Telegraph, 8 February 2016.]
. സമകാലീന ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം അധികാര ശക്തിയായി നിലകൊള്ളുന്ന എല്ലാ സ്ഥലങ്ങളിലും മുതലാളിത്തവും ജാതീയതയും കൈ കോര്‍ത്ത് നില്‍ക്കുന്നത് കാണുവാന്‍ സാധിക്കും. പൊതുവില്‍ മുതലാളിത്ത വലതുപക്ഷ മൂല്യബോധങ്ങള്‍ക്ക് മേധാവിത്വമുള്ള ഐ.ഐ.റ്റി. മദ്രാസിലും സ്ഥിതി വ്യത്യസ്തമല്ല.
ഭൂരിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, കാമ്പസിന്റെ സംസ്‌കാരം തന്നെയും മുതലാളിത്ത മൂല്യബോധങ്ങള്‍ക്ക് കീഴ്‌പെട്ട് കൊണ്ടാണ് ജീവിക്കുന്നത്. ശാസ്ത്ര സാങ്കേതിക മാനവിക വിഷയങ്ങളില്‍ ഉള്ള ബിരുദ ബിരുദാനന്തരഗവേഷണ കോഴ്‌സുകളിലായി, തങ്ങളുടെ മസ്തിഷ്‌കം ഏറ്റവും നന്നായി പരിപോഷിപ്പിക്കുവാന്‍ അവസരം സിദ്ധിച്ച, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള എണ്ണായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഐ.ഐ.റ്റി മദ്രാസില്‍ പഠിക്കുന്നുണ്ട്.
പഠനം ജോലിക്ക് വേണ്ടി മാത്രം ചെയ്യുന്ന പ്രവര്‍ത്തനമായി ചുരുങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഐ.ഐ.റ്റിയിലും ഉണ്ട്. ഐ.ഐ.റ്റികളില്‍ തന്നെ അപൂര്‍വ്വമായൊരു നിബന്ധനയാണ്. ഇവിടെയുള്ള അറ്റന്‍ഡന്‍സ് മാനദണ്ഡം. 85%ലും കുറഞ്ഞ ഹാജര്‍നിലയുള്ളവര്‍ക്ക് പരീക്ഷകള്‍ എഴുതുവാന്‍ കഴിയുകയില്ല. ക്ലാസ്‌റൂമിന്റെയുള്ളില്‍ മാത്രം ഒതുങ്ങുന്നതാണ് പഠനമെന്നും, പാഠപുസ്തകങ്ങളില്‍ ഒടുങ്ങുന്നതാണ് വായനയെന്നും ഉള്ള മിഥ്യാധാരണയാണ് അധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥിസമൂഹത്തിനും പൊതുവെയുള്ളത് എന്നതിനാല്‍ തന്നെ ഇത്തരം നിയമങ്ങള്‍ ഒരിടത്തും കാര്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.
ചരിത്രപരമായിത്തന്നെ, നല്ലൊരു ശതമാനവും വിദ്യാര്‍ത്ഥികള്‍ വരുന്നത് മധ്യഉപരിവര്‍ഗ കുടുംബങ്ങളില്‍ നിന്നുമാണ്. 2008ല്‍ സംവരണ നയം നടപ്പിലാക്കുന്നതിന് മുമ്പ് വരെ അഡ്മിഷന്‍ നല്‍കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ 77.5% പേരും ജനറല്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു. 2015 ജൂണില്‍ ലഭ്യമായ കണക്കനുസരിച്ച് ഐ.ഐ.റ്റി. മദ്രാസിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും ജനറല്‍ കാറ്റഗറിയില്‍ നിന്നാണ്. 450ല്‍ അധികം പ്രൊഫസര്‍മാര്‍ മേല്‍ജാതിക്കാരാണ്. 59 പേര്‍ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും, 11 പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും, 2 പേര്‍ പട്ടിവര്‍ഗ വിഭാഗത്തില്‍ നിന്നും ഉള്ളവരാണ് [An anatomy of caste culture at IIT Madras, Ajantha Subramanian, The Open Magazine, 12 June 2015.]
ഗവണ്‍മെന്റിന്റെ സംവരണനയങ്ങള്‍ക്ക് അനുസൃതമായിട്ടാണ് “മറ്റ് പിന്നോക്ക ജാതികളില്‍” പെടുന്ന വിദ്യാര്‍ത്ഥികളുടെ അനുപാതം എങ്കിലും പട്ടിക ജാതി പട്ടിക വര്‍ഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ ആവശ്യത്തിനുണ്ടായിട്ടും MS-PhD കോഴ്‌സുകളില്‍ അഡ്മിഷന്‍ നല്‍കപ്പെടുന്നവര്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന അനുപാതത്തിലും താഴെയാണ് എന്നാണ് RTI രേഖകള്‍ കാണിക്കുന്നത് [RTI report].
പഠനം ജോലിക്ക് വേണ്ടി മാത്രം ചെയ്യുന്ന പ്രവര്‍ത്തനമായി ചുരുങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഐ.ഐ.റ്റിയിലും ഉണ്ട്. ഐ.ഐ.റ്റികളില്‍ തന്നെ അപൂര്‍വ്വമായൊരു നിബന്ധനയാണ്. ഇവിടെയുള്ള അറ്റന്‍ഡന്‍സ് മാനദണ്ഡം. 85%ലും കുറഞ്ഞ ഹാജര്‍നിലയുള്ളവര്‍ക്ക് പരീക്ഷകള്‍ എഴുതുവാന്‍ കഴിയുകയില്ല. ക്ലാസ്‌റൂമിന്റെയുള്ളില്‍ മാത്രം ഒതുങ്ങുന്നതാണ് പഠനമെന്നും, പാഠപുസ്തകങ്ങളില്‍ ഒടുങ്ങുന്നതാണ് വായനയെന്നും ഉള്ള മിഥ്യാധാരണയാണ് അധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥിസമൂഹത്തിനും പൊതുവെയുള്ളത് എന്നതിനാല്‍ തന്നെ ഇത്തരം നിയമങ്ങള്‍ ഒരിടത്തും കാര്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.
അങ്ങനെ പഠിക്കുന്ന വിഷയങ്ങളുടെ പരിധിക്കുള്ളില്‍ നിലനില്‍ക്കുന്ന അതിസമര്‍ത്ഥരെ വാര്‍ത്തെടുക്കുന്നതില്‍ ഐ.ഐ.റ്റി. വിജയിക്കുമ്പോഴും അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടുന്ന സമൂഹത്തിന്റെ സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങളെ സംബന്ധിച്ച് അവബോധമില്ലാത്തവരായിട്ടാണ് അവര്‍ സൃഷ്ടിക്കപ്പെടുന്നത്.
അസൈന്‍മെന്റുകളും ആപേക്ഷിക മൂല്യനിര്‍ണയവും (relative grading) പരീക്ഷകളുടെ മല്‍സരാത്മകത വര്‍ദ്ധിപ്പിക്കുന്നു. പഠനം അറിവ് ആര്‍ജ്ജിക്കുന്ന ഒരു പ്രവര്‍ത്തനം എന്നതില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പരസ്പരം പട വെട്ടുന്ന പ്രക്രിയയാക്കപ്പെടുന്നു തങ്ങളുടേതല്ലാത്ത തെറ്റ് കൊണ്ട് മല്‍സരക്ഷമത കുറഞ്ഞ് പോയ, സാമൂഹികമോ സാമ്പത്തികമോ ആയ ആനുകൂല്യങ്ങള്‍ (privileges) ഇല്ലാത്ത, പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ സ്വാഭാവികമായും ഈ മല്‍സരയോട്ടത്തില്‍ പിന്നോക്കം പോകുന്നു.
പഠനപ്രവൃത്തികളിലെ ഈ മല്‍സരാധിക്യം വിദ്യാര്‍ത്ഥികളില്‍ കടുത്ത മാനസികസമ്മര്‍ദ്ദം ഉണ്ടാക്കുന്ന. ഐ.ഐ.റ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അസ്വാഭാവികമായി ഉയര്‍ന്ന് നില്‍ക്കുന്ന ആത്മഹത്യാനിരക്ക് ഈ മല്‍സരാധിക്യത്തിന്റെയും അതിന്റെ ഫലമായിട്ടുണ്ടകുന്ന മാനസികസമ്മര്‍ദത്തിന്റെയും പ്രത്യക്ഷത്തിലുള്ള തെളിവാണ് [http://www.thehindu.com/webexclusives/what-has-gone-wrong-with-iitmadras/article7797219.ece].
അങ്ങനെ പഠിക്കുന്ന വിഷയങ്ങളുടെ പരിധിക്കുള്ളില്‍ നിലനില്‍ക്കുന്ന അതിസമര്‍ത്ഥരെ വാര്‍ത്തെടുക്കുന്നതില്‍ ഐ.ഐ.റ്റി. വിജയിക്കുമ്പോഴും അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടുന്ന സമൂഹത്തിന്റെ സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങളെ സംബന്ധിച്ച് അവബോധമില്ലാത്തവരായിട്ടാണ് അവര്‍ സൃഷ്ടിക്കപ്പെടുന്നത്. മുതലാളിത്ത മൂല്യബോധങ്ങള്‍ക്ക് അതിസ്വാധീനമുള്ള ഈ അരാഷ്ട്രീയ വ്യവസ്ഥിതി, സംഘപരിവാറിന്റെ ആശയങ്ങള്‍ക്ക് വളക്കൂറുള്ള നിലമൊരുക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
അരാഷ്ട്രീയവല്‍ക്കരണം കാമ്പസില്‍ സൃഷ്ടിച്ച ശൂന്യതയിലും, മുതലാളിത്തവലതുപക്ഷ മൂല്യബോധങ്ങളില്‍ ചിട്ടപ്പെടുത്തിയെടുത്ത പഠനസമ്പ്രദായം വിദ്യാര്‍ത്ഥിസമൂഹത്തില്‍ സൃഷ്ടിച്ച സാമൂഹികാവബോധമില്ലായ്മയും ആണ് സംഘപരിവാര്‍ ശക്തികള്‍ക്ക് കാമ്പസില്‍ തഴച്ചു വളരുവാന്‍ സഹായിച്ച ഘടകങ്ങള്‍. അധികാരികളില്‍ ചിലര്‍ ഈ സംഘടനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ലോഭമായ പിന്തുണയും മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം തന്നെ പ്രസക്തമയ മറ്റൊരു ഘടകം.
“ഹെറിറ്റേജ് വാക്ക്” എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന പരിപാടിയിലൂടെയാണ് ആദ്യവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥികളെ വി.എസ്.സിയിലേക്ക് അടുപ്പിക്കുന്നത്. ചെന്നൈ മൈലാപൂര്‍ ഉള്ള രാമകൃഷ്ണ മഠവും ചുറ്റുവട്ടത്തുള്ള ഏതെങ്കിലും രണ്ട് അമ്പലങ്ങളും സന്ദര്‍ശിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ “ഹെറിറ്റേജ് വാക്ക്”. നമ്മുടെ പാരമ്പര്യവും ചരിത്രവുമെന്ന് പറയുന്നത് ബ്രാഹ്മണ്യത്തിലും അമ്പലങ്ങളിലും ബന്ധപ്പെട്ട് കിടക്കുന്നു എന്ന ബോധ്യം, ഇതര ആശയങ്ങളുടെയോ വിമര്‍ശനാത്മകചിന്തകളുടെയോ അസാന്നിധ്യത്തില്‍, അടിച്ചേല്പിക്കപ്പെടുന്നവര്‍ പിന്നീട് വി.എസ്.സിയുടെ സജീവ പ്രവര്‍ത്തകരാകുന്നു.
ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും അധികാരികളുടെ സമീപനവും ഐ.ഐ.റ്റി. കാമ്പസിലെ വിവിധ നിഴല്‍ സംഘടനകളില്‍ കൂടിയാണ് ഹിന്ദുത്വരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും. 1997 മുതല്‍ ഐ.ഐ.റ്റി മദ്രാസിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സ്വതന്ത്ര സംഘടനയാണ് “വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ ഐ.ഐ.റ്റി. മദ്രാസ്”. എല്ലാ ഞായറാഴ്ചയും വിവിധ ആത്മീയസാംസ്‌കാരിക വിഷയങ്ങളില്‍ പഠനക്ലാസുകള്‍. ഐ.ഐ.റ്റി.യില്‍ എത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മസ്തിഷ്‌കപ്രക്ഷാളനം ആരംഭിക്കുന്നത് വി.എസ്.സിയുടെ ചെപ്പടി വിദ്യകളിലുടെയാണ്.
“ഹെറിറ്റേജ് വാക്ക്” എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന പരിപാടിയിലൂടെയാണ് ആദ്യവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥികളെ വി.എസ്.സിയിലേക്ക് അടുപ്പിക്കുന്നത്. ചെന്നൈ മൈലാപൂര്‍ ഉള്ള രാമകൃഷ്ണ മഠവും ചുറ്റുവട്ടത്തുള്ള ഏതെങ്കിലും രണ്ട് അമ്പലങ്ങളും സന്ദര്‍ശിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ “ഹെറിറ്റേജ് വാക്ക്”. നമ്മുടെ പാരമ്പര്യവും ചരിത്രവുമെന്ന് പറയുന്നത് ബ്രാഹ്മണ്യത്തിലും അമ്പലങ്ങളിലും ബന്ധപ്പെട്ട് കിടക്കുന്നു എന്ന ബോധ്യം, ഇതര ആശയങ്ങളുടെയോ വിമര്‍ശനാത്മകചിന്തകളുടെയോ അസാന്നിധ്യത്തില്‍, അടിച്ചേല്പിക്കപ്പെടുന്നവര്‍ പിന്നീട് വി.എസ്.സിയുടെ സജീവ പ്രവര്‍ത്തകരാകുന്നു.
ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ എല്ലാം വേദങ്ങളില്‍ നിന്നുമാണ് വന്ന് ഭവിച്ചത് എന്ന് വാദിക്കുന്ന പാരമ്പര്യവാദികളായ ഡോ. എന്‍. ഗോപാലകൃഷ്ണനെപ്പോലെയുള്ള കപടശാസ്ത്ര വക്താക്കളെയും (pseudoscience proponents) വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ ഐ.ഐ.റ്റി.യില്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
“ഇന്ത്യന്‍ ശാസ്ത്രത്തെ പുനരുജീവിപ്പിക്കണം” (Rejuvenating Indian Science) “ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മാഹാത്മ്യം” എന്നീ രണ്ട് വിഷയങ്ങളിന്മേലാണ് 2012 ഓഗസ്റ്റ് 16നും 17നും ഡോ. എന്‍. ഗോപാലകൃഷ്ണന്‍ ഐ.ഐ.റ്റി.യില്‍ എത്തിയത് [hall-of-shame-on-a-hindutva-apologists-recent-lectures-at- iit-madras/ ].
അരവിന്ദന്‍ നീലകണ്ഠന്‍ (Science and Spiritualtiy), മിഷേല്‍ ഡാനിനോ (12 Great achievements of Indian Civilization), നിവേദിത ഭീഡെ (Women empowerment: The Vivekananda way) പോലെയുള്ള ഹിന്ദുത്വ സൈദ്ധാന്തികരെയാണ് വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ തങ്ങളുടെ പരിപാടികളില്‍ സംസാരിക്കുവാന്‍ വേണ്ടി കൊണ്ടു വന്നിട്ടുള്ളത്. ഐ.ഐ.റ്റി. മദ്രാസ് അധികാരികളുടെ സര്‍വവിധ അനുഗ്രഹാശിസുകളോടും കൂടിയാണ് കാമ്പസില്‍ വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ തുടങ്ങിയത്.
സരസ്വതി പൂജ, ഗണേശ ചതുര്‍ത്ഥി പോലെയുള്ള ഹൈന്ദവ ആഘോഷങ്ങള്‍ ഈ സംഘടനകളുടെ നേതൃത്വത്തില്‍ ആര്‍ഭാടമായാണ് നടത്തിപ്പോരാറുള്ളത്. ആയുധപൂജയുടെ സമയത്ത് ഐ.ഐ.റ്റിയിലെ എല്ലാ ലാബുകളിലും പൂജ നടക്കാറുണ്ട്. എല്ലാ ഡിപ്പാര്‍ട്‌മെന്റ് ഹെഡുകളും അവരുടെ അടിയിലുള്ള ലാബുകളില്‍ പോയി പൂജകളില്‍ പങ്കെടുക്കും. ഇത് സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്
കാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനകളില്‍ ഐ.ഐ.റ്റി. മദ്രാസിന്റെ ചെലവില്‍ വെബ്‌സൈറ്റ് (http://vsc.iitm.ac.in/) ഉള്ളത് വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന് മാത്രമാണ്. ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുവാന്‍ മുറികള്‍ക്ക് ഞെരുക്കം അനുഭവപ്പെട്ട സമയത്തും വി.എസ്.സി.യുടെ ലൈബ്രറി, ഐ.ഐ.റ്റി. മദ്രാസിലെ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതില്‍ നിന്ന് തന്നെ മനസ്സിലാക്കാം അധികാരികള്‍ വി.എസ്.സി.ക്ക് നല്‍കുന്ന പിന്തുണ എത്രയെന്ന്.വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിനെക്കൂടാതെ പ്രത്യക്ഷ ഹിന്ദുത്വ രാഷ്ട്രീയം പറയുന്ന സംഘടനയാണ് “വന്ദേ മാതരം ഐ.ഐ.റ്റി. മദ്രാസ്” (https://www.facebook.com/vandemataramiitm/ ).
സരസ്വതി പൂജ, ഗണേശ ചതുര്‍ത്ഥി പോലെയുള്ള ഹൈന്ദവ ആഘോഷങ്ങള്‍ ഈ സംഘടനകളുടെ നേതൃത്വത്തില്‍ ആര്‍ഭാടമായാണ് നടത്തിപ്പോരാറുള്ളത്. ആയുധപൂജയുടെ സമയത്ത് ഐ.ഐ.റ്റിയിലെ എല്ലാ ലാബുകളിലും പൂജ നടക്കാറുണ്ട്. എല്ലാ ഡിപ്പാര്‍ട്‌മെന്റ് ഹെഡുകളും അവരുടെ അടിയിലുള്ള ലാബുകളില്‍ പോയി പൂജകളില്‍ പങ്കെടുക്കും.
അടുത്തപേജില്‍ തുടരുന്നു
ഗണേശ ചതുര്‍ത്ഥിയുടെ സമയത്ത് ഈ പൂജകള്‍ ഹോസ്റ്റലുകളിലേക്ക് മാറും. ഹോസ്റ്റലുകളുടെ ഉള്ളില്‍ ആണ് വിഗ്രഹം വച്ച് പൂജ നടത്തുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി ഗണേശ ചതുര്‍ത്ഥി വേളയില്‍ കാമ്പസിന്റെ ഉള്ളില്‍ ഘോഷയാത്രയും മുദ്രാവാക്യങ്ങളുമായിട്ടാണ് വിഗ്രഹ നിമജ്ജനത്തിനായി പോകുന്നത്.
ഇത് സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് നടത്തപ്പെടുന്നതെന്നും സര്‍ക്കാരിന്റെ കാശല്ല പിരിച്ചെടുക്കുന്ന കാശെടുത്താണ് ആഘോഷിക്കുന്നതെന്നുമാണ് ഈ പ്രവൃത്തികള്‍ ചോദ്യം ചെയ്യുവാന്‍ ധൈര്യം കാണിക്കുന്നവര്‍ക്ക് ലഭിക്കുന്ന മറുപടി. ഗണേശ ചതുര്‍ത്ഥിയുടെ സമയത്ത് ഈ പൂജകള്‍ ഹോസ്റ്റലുകളിലേക്ക് മാറും. ഹോസ്റ്റലുകളുടെ ഉള്ളില്‍ ആണ് വിഗ്രഹം വച്ച് പൂജ നടത്തുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി ഗണേശ ചതുര്‍ത്ഥി വേളയില്‍ കാമ്പസിന്റെ ഉള്ളില്‍ ഘോഷയാത്രയും മുദ്രാവാക്യങ്ങളുമായിട്ടാണ് വിഗ്രഹ നിമജ്ജനത്തിനായി പോകുന്നത്.
ജനാധിപത്യത്തിന് തീര്‍ത്ത ഇടതു പ്രതിരോധം 2014 ഫെബ്രുവരി 10ന് ആണ് മനുഷ്യാവകാശ പ്രവര്‍ത്തകയും ജേണലിസ്റ്റും ഹിന്ദുത്വവാദികളുടെ, വിശിഷ്യാ നരേന്ദ്ര മോദിയുടെ, കണ്ണിലെ കരടുമായ തീസ്ത സെതല്‍വാദ് ഐ.ഐ.റ്റി. മദ്രാസില്‍ വരുന്നത്. “മനുഷ്യാവകാശങ്ങളും മതസൗഹാര്‍ദ്ദവും” (Human rights and communal harmony) എന്ന വിഷയത്തിന്മേലായിരുന്നു തീസ്ത സംസാരിക്കുവാന്‍ വന്നത്. തികഞ്ഞ അസഹിഷ്ണുതയോട് സംഘപരിവാര്‍ അനുഭാവമുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ പരിപാടിക്കിടയില്‍ പെരുമാറിയത്. പ്രസംഗത്തിന്റെ തുടക്കം മുതല്‍ അതിന് തടസം വരുത്തുന്ന തരത്തില്‍ സദസ്സിന്റെ പല ഭാഗത്ത് നിന്നും സംഘപരിവാര്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നു.
ഒരു ഘട്ടത്തില്‍ ഡീന്‍ ഓഫ് സ്റ്റുഡന്റ്‌സ് ആയിരുന്ന പ്രൊഫ. എല്‍.എസ്. ഗണേഷ് എത്തിയാണ് ഈ ബഹളത്തില്‍ ഇടപെടുകയും, തീസ്ത സെതല്‍വാദിന്റെ ലെക്ചര്‍ തടസ്സങ്ങളില്ലാതെ പൂര്‍ണമാക്കുവാന്‍ സഹായിച്ചതും.കാര്യങ്ങള്‍ ഇത്രത്തോളമെത്തിയപ്പോഴാണ് കാമ്പസിലെ ഇടതുപക്ഷ പുരോഗമനമതനിരപേക്ഷ നറേറ്റീവുകള്‍ക്കും ഐ.ഐ.റ്റി. കാമ്പസില്‍ സ്ഥാനം കണ്ടെത്തണം എന്ന ഉദ്ദേശത്തോടെ ചില വിദ്യാര്‍ത്ഥികള്‍ സംഘടിക്കുവാന്‍ തീരുമാനിച്ചത്.
2014 ഏപ്രില്‍ 14ന് ആണ് അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ രൂപംകൊള്ളുന്നത്. ഫിസിക്‌സ് ഡിപ്പാര്‍ടുമെന്റിലെയും അപ്ലൈഡ് മെക്കാനിക്‌സ് ഡിപാര്‍ടുമെന്റിലെയും ഇടതുപക്ഷചിന്താഗതിക്കാരായ ഗവേഷണ വിദ്യാര്‍ത്ഥികളാണ് അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന് രൂപം നല്‍കിയത്. ഈ രണ്ട് സംഘടനകളും നിലവില്‍ വന്നതോട് കൂടി കാമ്പസിലെ വലതുപക്ഷ രീതികളും മൂല്യബോധങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഒറ്റയ്ക്കും തെറ്റയ്ക്കും വര്‍ഗീയതയ്‌ക്കെതിരെയുള്ള ശബ്ദങ്ങള്‍ പല വശത്ത് നിന്നും കേട്ടു തുടങ്ങി. അഖിലേന്ത്യാ തലത്തിലുള്ള വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ സജീവമായിത്തന്നെ കാമ്പസില്‍ ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങി.
തല്‍ഫലമായി ഉണ്ടായ സംഘടനകളാണ് ചിന്താബാര്‍, അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ മുതലായ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനകള്‍. 2014ലെ ഏപ്രില്‍ മാസത്തിലാണ് ചിന്താബാറിന്റ ആദ്യപരിപാടി സംഘടിപ്പിച്ചത്. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഭാഗങ്ങളിലെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ചിന്താബാര്‍ രൂപീകൃതമായത്.
ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാര്യ വിഷയങ്ങളെ സംബന്ധിച്ച് അക്കാഡമിക്! ചര്‍ച്ചകളും ഡോക്യുമെന്ററി സ്‌ക്രീനിങ്ങുകളും സംഘടിപ്പിക്കുകയും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് ഐക്യാദര്‍ഢ്യം പ്രഖ്യാപിക്കുകയും ഐ.ഐ.റ്റി.യിലെ വിദ്യാര്‍ത്ഥിസമൂഹത്തിന് അവയെ പറ്റിയുള്ള അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതൊക്കെയാണ് ചിന്താബാറിന്റെ പ്രഖ്യാപിതമായ ലക്ഷ്യങ്ങള്‍.
2014 ഏപ്രില്‍ 14ന് ആണ് അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ രൂപംകൊള്ളുന്നത്. ഫിസിക്‌സ് ഡിപ്പാര്‍ടുമെന്റിലെയും അപ്ലൈഡ് മെക്കാനിക്‌സ് ഡിപാര്‍ടുമെന്റിലെയും ഇടതുപക്ഷചിന്താഗതിക്കാരായ ഗവേഷണ വിദ്യാര്‍ത്ഥികളാണ് അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന് രൂപം നല്‍കിയത്. ഈ രണ്ട് സംഘടനകളും നിലവില്‍ വന്നതോട് കൂടി കാമ്പസിലെ വലതുപക്ഷ രീതികളും മൂല്യബോധങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഒറ്റയ്ക്കും തെറ്റയ്ക്കും വര്‍ഗീയതയ്‌ക്കെതിരെയുള്ള ശബ്ദങ്ങള്‍ പല വശത്ത് നിന്നും കേട്ടു തുടങ്ങി. അഖിലേന്ത്യാ തലത്തിലുള്ള വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ സജീവമായിത്തന്നെ കാമ്പസില്‍ ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങി.
മുന്‍കൂര്‍ അനുമതികളോന്നും വാങ്ങാതെയുള്ള ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രകള്‍ ആഘോഷപൂര്‍വം മുദ്രാവാക്യം വിളിച്ചു പോകുന്നതിന് നേരെ കണ്ണടയ്ക്കുന്ന അധികാരികള്‍ ചിന്താബാറും അംബേദ്കര്‍ പെരിയാര്‍ സര്‍ക്കിളും നയിക്കുന്ന സമരങ്ങള്‍ക്കും മാര്‍ച്ചുകള്‍ക്കും അനുമതി നിഷേധിച്ചിരുന്നു. ഇതിനു പുറമെ മുദ്രാവാക്യങ്ങള്‍ വിളിക്കരുത് (മുദ്രാവാക്യങ്ങള്‍ കാമ്പസിലെ മൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ശരിയാണ്!), മാധ്യമങ്ങളുടെ അടുത്ത് സംസാരിക്കരുത് തുടങ്ങിയുള്ള കര്‍ശന നിര്‍ദ്ദേശങ്ങളും. വ്യവസ്ഥകളെ ചോദ്യം ചെയ്യപ്പെടുന്നവരെ എന്നും ചെയ്തിട്ടുള്ളത് പോലെ, ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രശ്‌നക്കാര്‍ ആയി മുദ്രകുത്തപ്പെട്ടു.
നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പല പരിഷ്‌കാരങ്ങള്‍ തൊട്ട് പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തെ പറ്റി വരെ ചര്‍ച്ചകളും പാനല്‍ ഡിസ്‌കഷനുകളും സംഘടിപ്പിക്കപ്പെട്ടു. രാഷ്ട്രീയവും സമരവും മാര്‍ച്ചുമൊക്കെ ചതുര്‍ത്ഥിയായി കണ്ടിരുന്ന വിദ്യാര്‍ത്ഥി സമൂഹം പതുക്കെ ജാദവ്പൂരിലെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയും കേരളത്തിലെ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ നടന്ന സദാചാര പൊലീസിങ്ങിനെതിരെയും നടന്ന അഖിലേന്ത്യാ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരങ്ങള്‍ നടത്തി.
എതിര്‍പ്പുകള്‍ സ്വാഭാവികമായും ഉണ്ടായിത്തുടങ്ങി. തീവ്രവലതുപക്ഷ സ്വഭാവമുള്ള സ്വതന്ത്ര വിദ്യാഭ്യാസ സംഘടനകള്‍ക്ക് പോലും നല്‍കപ്പെടുന്ന ആനൂകൂല്യങ്ങള്‍ ഈ രണ്ട് സംഘടനകള്‍ക്കും നിഷേധിച്ചു പോന്നു. ചിന്താബാറിന്റെയും അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെയും പരിപാടികളുടെ പോസ്റ്ററുകള്‍ കീറിക്കളയുന്നത് തൊട്ട് തല്‍പരകക്ഷികളായ അധികാരികളുടെ പെരുമാറ്റം വരെ ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ പ്രതിബന്ധമായി നിന്നിരുന്നു.
മുന്‍കൂര്‍ അനുമതികളോന്നും വാങ്ങാതെയുള്ള ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രകള്‍ ആഘോഷപൂര്‍വം മുദ്രാവാക്യം വിളിച്ചു പോകുന്നതിന് നേരെ കണ്ണടയ്ക്കുന്ന അധികാരികള്‍ ചിന്താബാറും അംബേദ്കര്‍ പെരിയാര്‍ സര്‍ക്കിളും നയിക്കുന്ന സമരങ്ങള്‍ക്കും മാര്‍ച്ചുകള്‍ക്കും അനുമതി നിഷേധിച്ചിരുന്നു. ഇതിനു പുറമെ മുദ്രാവാക്യങ്ങള്‍ വിളിക്കരുത് (മുദ്രാവാക്യങ്ങള്‍ കാമ്പസിലെ മൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ശരിയാണ്!), മാധ്യമങ്ങളുടെ അടുത്ത് സംസാരിക്കരുത് തുടങ്ങിയുള്ള കര്‍ശന നിര്‍ദ്ദേശങ്ങളും. വ്യവസ്ഥകളെ ചോദ്യം ചെയ്യപ്പെടുന്നവരെ എന്നും ചെയ്തിട്ടുള്ളത് പോലെ, ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രശ്‌നക്കാര്‍ ആയി മുദ്രകുത്തപ്പെട്ടു.
2015 ജൂണില്‍ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെതിരെ ഉണ്ടായ താല്‍കാലിക നിരോധനം ഇത്തരം പ്രതികാരനടപടികളുടെ തുടര്‍ച്ച മാത്രമായിരുന്നു. രസകരമെന്ന് പറയട്ടെ, അനുവാദമില്ലാതെ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന ഐ.ഐ.റ്റി.യുടെ പേരുപയോഗിച്ചു എന്ന തികച്ചും നിസ്സാരമായ സാങ്കേതിക പ്രശ്‌നം പറഞ്ഞായിരുന്നു അന്ന് അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെതിരെയുള്ള നിരോധനത്തെ അധികാരികള്‍ ന്യായീകരിച്ചത്. എന്നാല്‍ ഐ.ഐ.റ്റി.യില്‍ ഉള്ള എല്ലാ ഹിന്ദുത്വ സംഘടനകളും പ്രവര്‍ത്തിക്കുന്നത് അവരുടെ പേരുകളില്‍ “ഐ.ഐ.റ്റി. മദ്രാസ്” എന്ന വാല്‍ വച്ചു കൊണ്ടായിരുന്നു.

കാമ്പസിലെ ഇടതുപക്ഷ സംഘടനകള്‍ ഈ നിരോധനത്തിനെതിരെ സംഘടിക്കുകയും തല്‍ഫലമായി അത് ദേശീയശ്രദ്ധ പിടിച്ചുപറ്റുകയും അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെതിരെയുള്ള നിരോധനം പിന്‍വലിക്കപ്പെടുകയും ചെയ്തു.
2000ന് ശേഷം നടന്നിട്ടുള്ള കാമ്പസുകളുടെ അരാഷ്ട്രീയവല്‍ക്കരണം വര്‍ഗീയ ശക്തികള്‍ക്ക് വളരുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഐ.ഐ.റ്റി. മദ്രാസ് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. രാഷ്ട്രീയബോധ്യങ്ങള്‍ ചര്‍ച്ച ചെയ്തും സംവാദം നടത്തിയും നിര്‍മ്മിതമാവേണ്ടതാണ്. അത് ആത്മീയസംസ്‌കാരിക സംഘടനകള്‍ വഴി നൂല് കെട്ടിയിറക്കപ്പെടേണ്ടവയല്ല. ഭിന്നാഭിപ്രായങ്ങള്‍ക്ക് നേരെയുള്ള അസഹിഷ്ണുത നമ്മുടെ സര്‍വകലാശാലകളുടെ ഗുണനിലവാരം കുറയ്ക്കുവാനേ ഉപകരിക്കുകയുള്ളൂ.
മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിയാണ് പ്രതീഷ് പ്രകാശ്.
Book Title: Kalayalangal kalahikkumbol
Editor: Arundhadi
Publisher:DC Books
ISBN 978-81-264-6678-8