| Monday, 23rd December 2019, 8:51 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു; ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ 'നാടുകടത്തി' മദ്രാസ് ഐ.ഐ.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മദ്രാസ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയെ മദ്രാസ് ഐ.ഐ.ടി യില്‍ നിന്ന് തിരിച്ചയച്ചു. ഫിസിക്‌സ് വിദ്യാര്‍ത്ഥിയായ ജേക്കബ് ലിന്‍ഡനോടാണ് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ടത്. ട്രിപ്‌സണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ഫിസിക്‌സ് പഠനത്തിനെത്തിയതാണ് ജേക്കബ് ലിന്‍ഡന്‍. ഒരു സെമസ്റ്റര്‍ ബാക്കി നില്‍ക്കെയാണ് നടപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഞായറാഴ്ച രാവിലെ രാജ്യം വിടാനുള്ള നോട്ടീസ് കിട്ടിയതോടെ രാത്രി തന്നെ ജേക്കബ് ജര്‍മനിയിലേക്ക് തിരിച്ചു.

ഐ.ഐ.ടി മദ്രാസിലെ വിദ്യാര്‍ത്ഥിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമരത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു.

We use cookies to give you the best possible experience. Learn more