നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി തര്‍ക്കത്തില്‍ നടന്‍ ധനുഷ് നല്‍കിയ ഹരജിയില്‍ നയന്‍താരക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. നയന്‍താര, വിഘ്‌നേഷ് ശിവന്‍, നയന്‍താരയുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച നെറ്റ്ഫ്‌ളിക്‌സ് എന്നിവര്‍ മറുപടി നല്‍കണമെന്നാണ് കോടതി ഉത്തരവ്.
താന്‍ നിര്‍മാതാവായ നാനും റൗഡി താന്‍ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് ധനുഷ് കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ ഉപയോഗിച്ചാല്‍ 10 കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് ധനുഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നയന്‍താരയുടെ സിനിമയിലേക്കുള്ള വരവും കരിയറിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹവുമൊക്കെയായിരുന്നു ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍’ എന്ന ഈ ഡോക്യുമെന്ററിയില്‍ പറഞ്ഞത്.
Content Highlight: Madras High Court sent notice to Nayanthara on Dhanush’s petition