പാട്ടുകളുടെ രാജ ഇളയരാജ മാത്രമല്ല: പാട്ടിന്മേലുള്ള അവകാശവാദത്തില്‍ മദ്രാസ് ഹൈക്കോടതി
Film News
പാട്ടുകളുടെ രാജ ഇളയരാജ മാത്രമല്ല: പാട്ടിന്മേലുള്ള അവകാശവാദത്തില്‍ മദ്രാസ് ഹൈക്കോടതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th April 2024, 12:57 pm

ഇളയരാജയുടെ പാട്ടുകളുടെ അവകാശം രാജക്ക് മാത്രമല്ലെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. ഗാനരചയിതാവ് അടക്കമുള്ളവര്‍ക്ക് പാട്ടിന്മേല്‍ അവകാശമുണ്ടന്നും വരികളില്ലാതെ പാട്ടുകളില്ലെന്നും കോടതി പറഞ്ഞു. സംഗീത കമ്പനിയായ എക്കോ ഇളയരാജയുടെ 4500ഓളം പാട്ടുകളുടെ അവകാശത്തിന്മേല്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വിധി.

ഇളയരാജയുടെ പാട്ടുകളുടെ അവകാശം സിനിമാനിര്‍മാതാക്കളില്‍ നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരെ രാജ കോടതിയില്‍ നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് രാജക്കനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് എക്കോ കമ്പനി ഹൈക്കോടതിയെ അപ്പീലുമായി സമീപിച്ചത്.

രാജക്ക് ഈണത്തില്‍ മാത്രമേ ഇളയരാജക്ക് അവകാശമുള്ളൂ. വരികള്‍, ശബ്ദം, വാദ്യങ്ങള്‍ എന്നിവയെല്ലാം ചേരുന്നതാണ് പാട്ടുകളെന്ന് എതിര്‍ഭാഗം വാദിച്ചു. ഈണത്തിനുമേല്‍ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂര്‍ണ അവകാശം ഇളയരാജക്ക് മാത്രമല്ലെന്നും, വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നും കോടതി ചോദിച്ചു.

വിശദമായി വാദം കേള്‍ക്കണമെന്ന് ആവശ്യം പരിഗണിച്ച കോടതി, ജൂണ്‍ രണ്ടാം വാരം കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. നേരത്തെ ഈ കേസില്‍ വാദം കേട്ടുകൊണ്ടിരുന്നപ്പോള്‍ ഇളയരാജ എല്ലാവര്‍ക്കും മുകളിലാണെന്ന് കരുതരുതെന്നും ഇതേ ബെഞ്ച് പറഞ്ഞിരുന്നു.

Content Highlight: Madras High court saying that Ilaiyaraja not have the complete right in his songs