|

അരമണിക്കൂര്‍ നിസ്‌കരിച്ചാല്‍ എന്ത് സംഭവിക്കും; ബക്രീദ് നിസ്‌കാരം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളി മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുരൈ: തമിഴ്‌നാട്ടിലെ മധുരൈയിലെ ഒരു ദര്‍ഗയില്‍ നാളെ നടക്കാനിരിക്കുന്ന ബക്രീദ് നിസ്‌കാരം തടയണമെന്നാവശ്യപ്പെടുന്ന ഹരജി തള്ളി മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ദര്‍ഗയിലെ നിസ്‌കാരം തടയണമെന്നായിരുന്നു തീവ്ര ഹിന്ദുത്വവാദിയായ ഹരജിക്കാരന്റെ ആവശ്യം.

കേസ് ഇന്ന് പരിഗണിച്ച കോടതി ഹരജിക്കാരനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ഇന്ത്യയൊരു മതേതര രാജ്യമാണെന്നും ഒരു പ്രത്യേക വിഭാഗക്കാര്‍ അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്ത് സംഭവിക്കുമെന്നും ഹൈക്കോടതി ഹരജിക്കാരനോട് ചോദിച്ചു.

മധുരൈയില്‍ മുരുക ക്ഷേത്രത്തോട് ചേര്‍ന്നിരിക്കുന്ന തിരുപറകുന്‍ട്രം ദര്‍ഗയിലെ നിസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് രാമലിംഗ എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ തമിഴ്‌നാട് ദേവസ്വം വകുപ്പിനോടും ഹൈക്കോടതി വിഷയത്തില്‍ മറുപടി ആരാഞ്ഞിരുന്നു.

Updating………..

Content Highlights: Madras high court reject bail asking to stop bakrid namaz

Latest Stories

Video Stories