ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ലോക്ഡൗണ്‍ കാലാവധി കഴിയുന്നതുവരെ മദ്യ വില്‍പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദ്ദേശം. അതുവരെ ഓണ്‍ലൈന്‍ വില്‍പന നടത്താനും കോടതി അനുമതി നല്‍കി.
മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടിരുന്നില്ല. മദ്യശാലകള്‍ക്ക് പുറത്ത് വലിയ ആള്‍ക്കൂട്ടവും തിക്കും തിരക്കുമായിരുന്നു അമുഭവപ്പെട്ടിരുന്നത്. തുടര്‍ന്ന് പരാതികള്‍ ഉയരുകയായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സി.പി.ഐ.എമ്മിന്റെ അടക്കം നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധങ്ങള്‍ വെള്ളിയാഴ്ച അക്രമാസക്തമാകുന്ന സാഹചര്യവുമുണ്ടായി.