ചെന്നൈ: സ്വവര്‍ഗാനുരാഗ ബന്ധങ്ങളെക്കുറിച്ച് താന്‍ ഇപ്പോഴും പൂര്‍ണ ബോധവാനല്ലെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജ് എന്‍. ആനന്ദ് വെങ്കിടേഷ്. സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സൈക്കോളജിസ്റ്റിനെ കാണുന്നത് തന്റെ മാറ്റത്തിന് വഴിയൊരുക്കുമെന്നും ജസ്റ്റിസ് പറഞ്ഞു.
സ്വവര്‍ഗാനുരാഗ പങ്കാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ബുധനാഴ്ചയായിരുന്നു ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ പരാമര്‍ശം. നേരത്തെയും ഈ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
‘ഒരു സൈക്കോ-എജുക്കേഷന്‍ സെഷനില്‍ പങ്കെടുത്താല്‍ അത് സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും. എന്റെ തന്നെ മാറ്റത്തിന് വഴിയൊരുക്കും,’ ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
പരസ്പരം മനസിലാക്കുന്നതിനായി സ്വവര്‍ഗാനുരാഗികളായ പങ്കാളികളോടും അവരുടെ രക്ഷിതാക്കളോടും ചേര്‍ന്ന് ഒരു കൗണ്‍സിലിംഗില്‍ പങ്കെടുക്കാനും ജഡ്ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സ്വവര്‍ഗാനുരാഗികളായ പങ്കാളികളുടെ കേസുകള്‍ മാന്യമായി പരിഗണിക്കുന്നതിനായി ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് പരാതിക്കാരായ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ഇതിനെക്കുറിച്ച് പഠിക്കാന്‍ സമയം വേണമെന്ന് പറയുകയായിരുന്നു ജഡ്ജി.
‘ഈ കേസില്‍ ഞാന്‍ സംസാരിക്കുന്നത് ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ്. എന്നാല്‍ ഇതില്‍ ഇടപെടണമെങ്കില്‍ വിഷയത്തെക്കുറിച്ച് ഞാന്‍ പൂര്‍ണമായും ബോധവാനായിരിക്കണം. അതിനാല്‍ കൂടുതല്‍ പഠിക്കുന്നതിനായി വിദ്യാ ദിനകരനുമായി സൈക്കോ എജുക്കേഷന്‍ സെഷന്‍ നടത്തണമെന്ന് കരുതുന്നു. അതിനായി ഒരു ദിവസം തീരുമാനിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്,’ ജഡ്ജ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക