ചെന്നൈ: കൊവിഡ് രണ്ടാം തരംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയതിനെതിരെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
‘രണ്ടാം ഘട്ട കൊവിഡ് തരംഗത്തിന് പ്രധാന ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണം. കാരണം നിങ്ങള്‍ തെരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തലാക്കിയില്ല,’ ഹൈക്കോടതി നിരീക്ഷിച്ചു.
കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ഉറപ്പുവരുത്തുന്ന ഒരു സാഹചര്യത്തിലല്ലാതെ മെയ് രണ്ടാം തീയതി വോട്ടെണ്ണല്‍ നടത്തരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഓരോ പൗരന്റെയും അതിജീവനവും സംരക്ഷണവുമാണ് ഇപ്പോള്‍ പ്രധാനം. മറ്റെല്ലാം പിന്നീടാണ് പരിഗണിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ നിങ്ങള്‍ ഏത് ഗ്രഹത്തിലായിരുന്നു? മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചു.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ നടത്തുന്നതിനായി ആരോഗ്യ സെക്രട്ടറിയെ കണ്ട് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷനോടും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടുമാണ് നിര്‍ദേശം നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക