| Monday, 19th December 2016, 5:12 pm

തമിഴ്‌നാട്ടില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശരീഅത്ത് കോടതികളെ മദ്രാസ് ഹൈക്കോടതി നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇംഗ്ലണ്ടില്‍ താമസിക്കുന്ന പ്രവാസിയായ അബ്ദു റഹ്മാന്‍ എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ വിധി. ചെന്നൈ അണ്ണാശാലയിലുള്ള മക്കാ മസ്ജിദിലെ ശരീഅത്ത് കോടതിയുടെ പ്രവര്‍ത്തനത്തിന് എതിരായാണ് പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നത്.


ചെന്നൈ:  തമിഴ്‌നാട്ടില്‍ പള്ളികളോട് അനുബന്ധിച്ചു നടക്കുന്ന ശരീഅത്ത് കോടതികളെ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവര്‍ അദ്ധ്യക്ഷരായ ബെഞ്ച് പറഞ്ഞു.

ഇത്തരം സമാന്തര കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി നാഴ്ചയ്ക്കകം സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

ഇംഗ്ലണ്ടില്‍ താമസിക്കുന്ന പ്രവാസിയായ അബ്ദു റഹ്മാന്‍ എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ വിധി. ചെന്നൈ അണ്ണാശാലയിലുള്ള മക്കാ മസ്ജിദിലെ ശരീഅത്ത് കോടതിയുടെ പ്രവര്‍ത്തനത്തിന് എതിരായാണ് പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നത്.

തന്റെ ഭാര്യയുമായുള്ള കേസില്‍ ശരീഅത്ത് കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അതിന് അനുവദിച്ചില്ലെന്നും നിര്‍ബന്ധിച്ച് വിവാഹമോചന പത്രത്തില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും അബ്ദുറഹ്മാന്‍ ഹരജിയില്‍ പറഞ്ഞിരുന്നു.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എ. സിറാജുദ്ദീനാണ് ഹരജിക്കാരന് വേണ്ടി ഹാജരായത്. സംസ്ഥാനത്തെ നിരപരാധികളായ മുസ്‌ലിം സമൂഹത്തെ ഇത്തരം കോടതികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഹരജിയെന്ന് സിറാജുദ്ദീന്‍ പറഞ്ഞു.

പൂര്‍ണ്ണമായും ശരീഅത്ത് നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന പ്രതീതി തോന്നിപ്പിച്ചാണ് ഇത്തരം കോടതികളുടെ പ്രവര്‍ത്തനമെന്ന് സിറാജുദ്ദീന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more