| Saturday, 30th October 2021, 8:01 am

ശബ്ദ മലിനീകരണം നടത്തുന്ന എല്ലാ മതസ്ഥാപനങ്ങള്‍ക്കും എതിരെ കര്‍ശന നടപടി; പൗരന്മാരുടെ അവകാശങ്ങള്‍ക്ക് മേലെയല്ല മതസ്വാതന്ത്ര്യമെന്ന് മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ശബ്ദ മലിനീകരണവും കെട്ടിട നിര്‍മാണ മാനദണ്ഡങ്ങളും ലംഘിക്കുന്ന എല്ലാ മത സ്ഥാപനങ്ങള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി.

മതസ്ഥാപനങ്ങളിലെ ശബ്ദമലിനീകരണവും അനധികൃത നിര്‍മാണങ്ങളും തടയാന്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

പൗരന്മാരുടെ അവകാശങ്ങള്‍ക്ക് മേലെ അല്ല മതസ്വാതന്ത്ര്യമെന്നും അത് ഉപാധികള്‍ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലുളള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാണ് മതസ്വാതന്ത്ര്യം. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിയമലംഘനം നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

ഈറോട് തൊപ്പംപാളയത്തുളള പെന്തകോസ്ത് ചര്‍ച്ച് നല്‍കിയ ഹരജി തളളികൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കെട്ടിട നിര്‍മ്മാണ അനുമതി ഇല്ലാതെ തൊപ്പംപാളയത്ത് ചര്‍ച്ച് പണിയാനുളള നീക്കവും ഉച്ചഭാഷിണി ഉപയോഗിക്കുന്നതും സത്യമംഗലം തഹസില്‍ദാര്‍ തടഞ്ഞിരുന്നു. തഹസില്‍ദാറുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചര്‍ച്ച് ഹരജി നല്‍കിയത്. എന്നാല്‍ ഹരജി കോടതി തളളുകയും ഇത്തരം പ്രശ്നങ്ങളില്‍ കൂടുതല്‍ നടപടിക്ക് ഉത്തരവിടുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Madras high court: Act against those violating noise pollution norms

We use cookies to give you the best possible experience. Learn more