ചെന്നൈ: ഭരണകൂടത്തെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ബാലമുരുഗനെതിരായ എഫ്.ഐ.ആര്‍ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ബാലമുരുഗന്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എസ്.എസ് സുന്ദറിന്റേതാണ് നടപടി.
തമിഴ്‌നാട് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. ബാലയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
തിരുനെല്‍വേലിയില്‍ ബ്ലേഡ് മാഫിയയുടെ പിടിയിലകപ്പെട്ട നാലംഗ കുടുംബം തീകൊളുത്തി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയും നെല്ലായി ജില്ലാ കലക്ടറും പൊലീസ് കമ്മീഷണറും ഉള്‍പ്പെടുന്ന സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ല എന്നാരോപിക്കുന്ന കാര്‍ട്ടൂണിനെ തുടര്‍ന്നായിരുന്നു ബാലയെ അറസ്റ്റ് ചെയ്തിരുന്നത്.
ഐ.പി.സി 501, ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തിരുന്നത്. ഒക്ടോബര്‍ 26ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്ന ബാല വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരുന്നത്. പോസ്റ്റ് നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
“താനും ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും കൊലപാതകമൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് പശ്ചാത്താപവുമില്ലെന്നും ബാല പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലാത്ത പ്രവര്‍ത്തനങ്ങളെ തന്റെ കാര്‍ട്ടൂണിലൂടെ വിമര്‍ശിക്കുന്നത് തുടരും കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് തുടരും. ഞാനവസാനിപ്പിക്കുകയില്ല. മോദി മുതല്‍ പളനിസ്വാമി വരെയുള്ളവരുടെ ഭരണ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടും” ജാമ്യത്തിലിറങ്ങിയ ബാല പറഞ്ഞിരുന്നു.