വിജയ് സിനിമയായ ലിയോയിലെ ഒരു സര്‍പ്രൈസ് കഥാപാത്രമായിരുന്നു മഡോണ സെബാസ്റ്റ്യന്റേത്. വളരെ കുറച്ച് സമയം മാത്രം സിനിമയില്‍ വന്ന മഡോണ പ്രധാനമായും ‘നാ റെഡി’ എന്ന ഗാന രംഗത്തിലാണ് അഭിനയിച്ചത്. ലിയോയില്‍ അഭിനയിച്ചതിനെ പറ്റി സംസാരിക്കുകയാണ് മഡോണ സെബാസ്റ്റ്യന്‍. ബിഹൈന്‍ഡ് വുഡ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ലിയോയിലേക്ക് വിളിക്കുമ്പോള്‍ ഫൈറ്റ് സീന്‍ ചെയ്യേണ്ടി വരുമെന്നറിയില്ലായിരുന്നു. ലൊക്കേഷനില്‍ എത്തിയ ശേഷം ഫൈറ്റ് സീന്‍ ചെയ്യുമോയെന്ന് ചോദിച്ചപ്പോള്‍ ട്രൈ ചെയ്യാമെന്ന് പറഞ്ഞു. നല്ല സിനിമയാണെന്ന ഫീല്‍ ആദ്യം തന്നെയുണ്ടായിരുന്നു. നല്ല ടീമായിരുന്നു അത്. അവിടെ ചെന്നിട്ടാണ് ഓരോന്നും മനസിലാക്കുന്നത്. പിന്നെ ആ ഒഴുക്കില്‍ അങ്ങോട്ട് പോയി.
സിനിമയില്‍ വിജയ് സാറിനൊപ്പമുള്ള ഡാന്‍സിന്റെ സ്റ്റെപ്‌സൊക്കെ പറഞ്ഞ് തരുമ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു ‘വിജയ് സാറിന്റെ കൂടെയാണ് ഡാന്‍സ് കളിക്കുന്നത്,’ എന്ന്. ഞാന്‍ അപ്പോള്‍ ‘പറഞ്ഞ് പേടിപ്പിക്കല്ലേ’ എന്നോര്‍ത്തു. പക്ഷേ പറ്റുന്ന പോലെ ചെയ്യണമെന്ന് മാത്രമാണ് ഞാന്‍ ആലോചിച്ചത്. അതില്‍ കൂടുതല്‍ ഒന്നുമില്ലല്ലോ. ടെന്‍ഷന്‍ അടിച്ചാല്‍ ശരിയാവില്ല. എന്നെ കൊണ്ട് പറ്റുന്ന പോലെ ചെയ്‌തെന്നെ ഉള്ളൂ.
വിജയ് സാറിന്റെ ട്വിന്‍ സിസ്റ്ററുടെ കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. സത്യത്തില്‍ അത്ര മാത്രമേ പറഞ്ഞിരുന്നുള്ളു. കൂടുതലൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ സിനിമയില്‍ എന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് ഞാന്‍ റിക്വസ്റ്റ് ചെയ്തിരുന്നു. ചുമ്മാ ഒരു പാവം സഹോദരിയുടെ റോള്‍ ആകരുതെന്ന്.
കാരണം നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ നമുക്ക് എന്തെങ്കിലും കോണ്‍ട്രിബ്യുട്ട് ചെയ്യാന്‍ ഉണ്ടാകണം. അതൊരു ആഗ്രഹമാണ്. നമ്മള്‍ ഒരു പാഷനോട് കൂടിയാണ് ഇവിടെ നില്‍ക്കുന്നത്. സിനിമയിലേക്ക് ധൈര്യമായി വന്നോളൂവെന്ന് അവര്‍ പറഞ്ഞു.
വിജയ് സാറിന്റെ കൂടെയുള്ള സീന്‍ കുറച്ചു കൂടെയുണ്ടായിരുന്നു. അവര്‍ ട്രിമ്മ് ചെയ്തപ്പോള്‍ കുറച്ച് പോയിട്ടുണ്ട്. കുറച്ച് ഫൈറ്റ്‌സും ചില സീനുകളുമുണ്ടായിരുന്നു. അതില്‍ കുറച്ച് വിഷമം തോന്നി. പക്ഷെ എല്ലാ സിനിമയില്‍ നിന്നും അങ്ങനെ പോകും. ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പോകുന്നത് സാധാരണമാണ്. അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ല.
സിനിമയില്‍ നല്ലൊരു ഫൈറ്റ് സീന്‍ ഉണ്ടായിരുന്നു. ഭയങ്കര രസമുണ്ടായിരുന്നു അത് കാണാന്‍. എനിക്കത് പുതിയതായിരുന്നു. നമ്മള്‍ തന്നെ അത് ചെയ്യുന്നതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു. പക്ഷെ അത് സിനിമയില്‍ നിന്ന് കട്ടായി പോയി.
സിനിമയില്‍ ഇത്ര സീന്‍ മാത്രമേ ഉള്ളുവെന്ന് പറഞ്ഞിരുന്നു. കുറച്ചു കൂടെ സീന്‍ കിട്ടിയിരുന്നെങ്കിലെന്ന് തോന്നിയിട്ടില്ല. ഉള്ളത് നന്നായി ചെയ്യുക എന്നത് മാത്രമായിരുന്നു. വിജയ് സാര്‍ അധികം സംസാരിക്കില്ലെന്ന് എല്ലാവരും പറയുന്ന കാര്യമാണ്. കുറച്ച് മാത്രമേ സംസാരിക്കുകയുള്ളു. പക്ഷെ ഈ കഥാപാത്രം ആര് ചെയ്യുമെന്ന് വിചാരിച്ചിരുന്നുവെന്നൊക്കെ വിജയ് സാര്‍ പറഞ്ഞു,’ മഡോണ പറയുന്നു.
Content Highlight: Madonna Sebastian Talks About Vijay And Leo Movie