| Saturday, 8th July 2023, 10:57 pm

ധനുഷ് അഭിനയിച്ച് കാണിച്ച് തന്നു, എന്നെ തെരഞ്ഞെടുക്കാനുള്ള കാരണം ഞാൻ ചോദിച്ചിട്ടില്ല: മഡോണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്കുവേണ്ടി അഭിനയിച്ച് കാണിച്ചു തന്നിട്ടുള്ള ഒരേയൊരു വ്യക്തി നടൻ ധനുഷ് ആണെന്ന് നടി മഡോണ. തന്റേതായ രീതികൾ എന്നാലും കഥാപാത്രത്തിൽ വന്നെന്നും ആ കഥാപാത്രം ചെയ്യാൻ എന്തുകൊണ്ടാണ് തന്നെ തെരഞ്ഞെടുത്തതെന്ന് ഇതുവരെ ചോദിച്ചിച്ചിട്ടില്ലെന്നും മഡോണ പറഞ്ഞു. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പവർ പാണ്ടി എന്ന ചിത്രത്തിൽ ഞാൻ വളരെ വ്യത്യസ്തമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. നമ്മളിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്തതിൽ സന്തോഷമുണ്ട്.

ധനുഷ് മാത്രമാണ് എനിക്കുവേണ്ടി സിനിമയിൽ അഭിനയിച്ച് തന്നിട്ടുള്ളത്. അതിനൊരു കാരണമുണ്ട്, അദ്ദേഹത്തിന് ആ സീനിൽ നിന്നും വേണ്ടതെന്താണെന്ന് കൃത്യമായ ഐഡിയ ഉണ്ട്.

പുള്ളി കാണിച്ച് തരും എന്താണ് വേണ്ടതെന്ന്, അല്ലെങ്കിൽ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയും. അഭിനയിക്കുമ്പോൾ എന്തായാലും നമ്മുടെ രീതികൾ വരും. അദ്ദേഹം ചോദിച്ച സീൻ ചെയ്ത് കൊടുക്കുക എന്നതായിരുന്നു അപ്പോൾ എന്റെ ലക്ഷ്യം.

എന്തുകൊണ്ടാണ് എന്നെ ഈ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തതെന്ന് എനിക്ക് ഇപ്പോഴും ഒരു ഐഡിയയും ഇല്ല. ഞാൻ അതിനെപ്പറ്റി ആരോടും ചോദിച്ചിട്ടില്ല.

എനിക്ക് തോന്നുന്നു അതിന് മുൻപ് ചെയ്ത കഥാപാത്രം നല്ലതായിരുന്നെന്ന്. അപ്പോൾ സംവിധായകർ അറിയുമല്ലോ നമ്മളെപോലെയുള്ളവരൊക്കെ ഇവിടെ ഉണ്ടെന്ന്. അതായിരിക്കും എന്നെ വിളിക്കാൻ കാരണം,’ മഡോണ പറഞ്ഞു.

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് മഡോണയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67.

Content Highlights: Madona sebastian on Dhanush

Latest Stories

We use cookies to give you the best possible experience. Learn more