മകളുടെ മുന്നിലിട്ടാണ് ഒരു സംഘം പൊലീസുദ്യോഗസ്ഥര്‍ യുവതിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. മര്‍ദ്ദിച്ചശേഷം ഇവരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു.
ഒരു വനിതാ പൊലീസുദ്യോഗസ്ഥ യുവതിയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയും എന്നാല്‍ താന്‍ വരില്ലെന്ന് പറഞ്ഞ് യുവതി കുതറിയോടാന്‍ തുടങ്ങിയതോടെയാണ് മറ്റ് പൊലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.
പൊലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പൊലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറാകാതിരുന്നതോടെ ഒരു വനിതാ പൊലീസുദ്യോഗസ്ഥ യുവതിയുടെ തലമുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു.
പിന്നീട് നാലു പുരുഷ പൊലീസുകാരും ഒരു വനിതാ പൊലീസുമടങ്ങിയ സംഘവും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്ന മകളെ പൊലീസ് തള്ളിമാറ്റുകയും ചെയ്തിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കേണ്ടത് അനിവാര്യമാണെങ്കിലും ക്രൂരമായി മര്‍ദ്ദിച്ചല്ല ഇതിനുപരിഹാരം കാണേണ്ടതെന്ന് നിരവധി പേര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക