ഭോപ്പാല്‍: മധ്യപ്രദേശില്‍ സവര്‍ക്കറുടെ ചിത്രം പതിച്ച നോട്ട് ബുക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കിയ പ്രിന്‍സിപ്പാള്‍ക്ക് സസ്‌പെന്‍ഷന്‍. രത്‌ലാം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പ്രിന്‍സിപ്പാള്‍ സവര്‍ക്കറുടെ ചിത്രം പതിച്ച പുസ്തം സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ വീര്‍ സവര്‍ക്കര്‍ മഞ്ച് എന്ന സംഘടനയ്ക്ക് അനുമതി നല്‍കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രിന്‍സിപ്പാള്‍ ആര്‍.എന്‍ കേരാവതിനെ രണ്ട് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. പ്രിന്‍സിപ്പാളിനെതിരെ നടത്തിയ അന്വേഷണത്തില്‍ സ്‌കൂളില്‍ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതാണ് നടപടിയിലേക്ക് നയിച്ചതെന്ന് രത്‌ലാം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.സി ശര്‍മ്മ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2019 നവംബറിലായിരുന്നു വീര്‍ സവര്‍ക്കര്‍ മഞ്ച് എന്ന പേരിലുള്ള സംഘടന സ്‌കൂളിലെത്തി് സവര്‍ക്കറുടെ ആശയം പ്രചരിപ്പിക്കുന്ന നോട്ട് പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. പ്രിന്‍സിപ്പാൡന്റെ അനുമതിയോടെയാണ് സംഘടന പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തുകയും വിദ്യാര്‍ത്ഥികളോട് സംവദിക്കുകയും ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ വിമര്‍ശനവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ചൗഹാന്‍ ആരോപിച്ചു.