ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് പ്രിയങ്കാ ഗാന്ധിയെ നാമനിര്‍ദ്ദേശം ചെയ്യണം എന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്ത്.
പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് ഇവരുടെ വാദം.
” മധ്യപ്രദേശില്‍ നിന്നും രാജ്യസഭാ സീറ്റിലേക്ക് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കണം. അവര്‍ വന്നാല്‍ മധ്യപ്രദേശിലെ പല പ്രശ്‌നനങ്ങളും പരിഹരിക്കപ്പെടും”, സഞ്ജന്‍ സിങ് വര്‍മ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവും പ്രയങ്കയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശവുമായി രംഗത്തെത്തയിട്ടുണ്ട്.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ തനിക്കു സീറ്റ് നല്‍കണമെന്നും അത് സാധിച്ചില്ലെങ്കില്‍ പാര്‍ട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്ന തന്റെ നിലപാട് സിന്ധ്യ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ നിലവിലെ അവസ്ഥയും രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശം സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ നേതാക്കളോട് സംസാരിക്കാന്‍ ഞായറാഴ്ച ന്യൂദല്‍ഹിയില്‍ പോയിരുന്നു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് രാജ്യസഭ സീറ്റ് ചൊല്ലിയുള്ള പ്രശ്‌നം കോണ്‍ഗ്രസിനെ ഒന്നുകൂടി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ