| Thursday, 5th March 2020, 9:09 pm

മധ്യപ്രദേശില്‍ ഓപ്പറേഷന്‍ ഹോളി?; കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു. ഹര്‍ദീപ് സിംഗ് എന്ന എം.എല്‍.എയാണ് രാജിവെച്ചത്.

മണ്ട്‌സൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എല്‍.യാണ് ഹര്‍ദീപ് സിംഗ്. പാര്‍ട്ടി നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് എം.എല്‍.എ രാജിവെച്ചത്.

മധ്യപ്രദേശില്‍ കുറച്ചുദിവസമായി കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഹര്‍ദീപ് സിംഗ് അടക്കമുള്ള എട്ട് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

പിന്നീട് എം.എല്‍.എമാരെ തിരിച്ചുകൊണ്ടുവന്നെങ്കിലും ഹര്‍ദീപ് മടങ്ങിയിരുന്നില്ല.

മധ്യപ്രദേശിലെ എട്ട് എം.എല്‍.എമാര്‍ ഹരിയാനയിലെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും രണ്ട് ബി.എസ്.പി എം.എല്‍.എമാരും ഒരു എസ്.പി എം.എല്‍.എയും ഒരു സ്വതന്ത്രനുമാണ് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

മുന്‍മുഖ്യമന്ത്രി ശിവരാജ് സിങും മുന്‍മന്ത്രി നരോത്തം മിശ്രയും ചേര്‍ന്ന് 25- 30 കോടി വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്  പറഞ്ഞിരുന്നു.

230 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 107 അംഗങ്ങളും. ബാക്കിയുള്ള സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ ബി.എസ്.പിയും ഒന്നില്‍ എസ്.പിയുമാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more