ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രി യശോധര രാജെ സിന്ധ്യയെ അനുഗമിച്ച വാഹനവ്യൂഹം അപകടത്തില്‍പ്പെട്ട് ഒരു മരണം. അപകടത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.
ജില്ലാ ആസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കാലി പഹാഡി പ്രദേശത്തിന് സമീപമായിരുന്നു അപകടം നടന്നത്. പഹാഡി പ്രദേശത്തെ ഝാന്‍സിയില്‍ നിന്നും ശിവപുരിയിലേക്ക് പോകുന്നതിനിടെ വാഹനവ്യൂഹത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഹര്‍ഗോവിന്ദ് പരിഹാര്‍ (60) എന്ന വ്യക്തിയാണ് മരണപ്പെട്ടത്.
പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പൊലീസുകാര്‍ക്കും കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്.
അതേസമയം മധ്യപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരണപ്പെട്ടിരുന്നു. 13 പേരുടെ നില ഗുരുതരമാണ്.
മധ്യപ്രദേശിലെ ജബല്‍പൂരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തീപിടുത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: Madhyapradesh minister’s convoy met with accident,one dead several injured includng policemen