ജയ്പൂര്‍: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണും.
മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്‍ധ്യ, ദിഗ് വിജയ് സിംഗ് എന്നിവരാണ് ഗവര്‍ണറെ കാണുക.
ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. സ്വതന്ത്രന്മാരുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ടെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.
ഇന്ന് വൈകീട്ട് നാല് മണിക്ക് നിയമസഭാകക്ഷി യോഗം ചേരുന്നുണ്ട്. നിയമസഭാകക്ഷി നേതാവിനെ യോഗത്തില്‍ തെരഞ്ഞെടുക്കും. എന്നാല്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
114 സീറ്റുമായി കോണ്‍ഗ്രസാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം തികയ്ക്കാനായില്ല. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം.
ബി.എസ്.പി രണ്ട് സീറ്റിലും എസ്.പി ഒരുസീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും ജയിച്ചു. ഇവരുടെ പിന്തുണ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണയാകും.
109 സീറ്റിലാണ് ബി.ജെ.പി വിജയിച്ചത്.
WATCH THIS VIDEO: