| Saturday, 1st December 2018, 10:55 am

ഇ.വി.എം സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സി.സി.ടി.വി പ്രവര്‍ത്തനരഹിതം, പ്രധാനകവാടത്തിലെ സീല്‍ തകര്‍ത്തു; മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ച മധ്യപ്രദേശില്‍ ഇ.വി.എം സൂക്ഷിച്ച സ്‌ട്രോംഗ് റൂമില്‍ അട്ടിമറി നടന്നതായി ആരോപണം. വെള്ളിയാഴ്ച ഒന്നരമണിക്കൂര്‍ നേരം സ്‌ട്രോംഗ്‌റൂമിലേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദ്യുതിയില്ലാത്തതിനാല്‍ സി.സി.ടി.വികളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്കില്ലെന്ന് എന്‍.എസ്.എസ്: തീരുമാനം പിന്നീടെന്ന് എസ്.എന്‍.ഡി.പി

ഭോപ്പാലിലെ സാഗറില്‍ പോളിംഗ് കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ ഇ.വി.എമ്മുമായി സ്‌ട്രോംഗ് റൂമിലെത്തിയതെന്നും ആക്ഷേപമുണ്ട്. ഭോപ്പാലില്‍ ഇ.വി.എം സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പ്രധാനകവാടം പൂട്ടി സീല്‍ വെച്ചിരുന്നു. എന്നാല്‍ ഇവിടെ സീല്‍ തകര്‍ത്ത നിലയിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പരാതി ഉയര്‍ന്നതോടെ കളക്ടര്‍ നേരിട്ടെത്തി പരിശോധിച്ചു. വൈദ്യുതി ബന്ധം തകരാറിലായിരുന്നതായും സി.സി.ടി.വി പ്രവര്‍ത്തനരഹിതമായിരുന്നെന്നും കളക്ടര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കവാടത്തിലെ സീല്‍ തകര്‍ത്ത സംഭവം അടിസ്ഥാനരഹിതമാണെന്ന് കളക്ടര്‍ പറഞ്ഞു.

ALSO READ: കേരളത്തില്‍ “അയ്യപ്പന്റെ പ്രസാദം ബി.ജെ.പിക്കില്ല” തദ്ദേശ തെരഞ്ഞെടുപ്പു തോല്‍വിയില്‍ ബി.ജെ.പിയെ ട്രോളി ദേശീയ മാധ്യമങ്ങള്‍

അതേസമയം കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഗോവിന്ദ് സിംഗ് രാജ്പുതിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ധര്‍ണ്ണ നടത്തി. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

“സ്‌ട്രോംഗ് റൂമിന് പുറത്തുള്ള എല്‍.ഇ.ഡി ടി.വികള്‍ പ്രവര്‍ത്തിച്ചില്ല. ഖുരൈ മണ്ഡലത്തിലെ പോളിംഗ് ഓഫീസര്‍മാര്‍ 50 ഇ.വി.എമ്മുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷമാണ് കൊണ്ടുവന്നത്.” കോണ്‍ഗ്രസ് നേതാവ് പങ്കജ് ചതുര്‍വേദി പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more