Election Results 2018
മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക്; ബി.എസ്.പി നിലപാട് നിര്‍ണായകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 11, 04:45 am
Tuesday, 11th December 2018, 10:15 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുമ്പോള്‍ ബി.എസ്.പി ലീഡ് ചെയ്യുന്നത് നിര്‍ണായകമാകുകയാണ്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിയ വ്യത്യാസത്തില്‍ മുന്നേറുമ്പോള്‍ ബി.എസ്.പി ജയിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാകും.

നിലവില്‍ 112 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. ബി.ജെ.പി 106 സീറ്റുമായി തൊട്ടുപിറകിലുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

മധ്യപ്രദേശില്‍ ബി.എസ്.പി 8 സീറ്റില്‍ ലീഡ് ചെയ്യുന്നു. നാല് സീറ്റില്‍ മറ്റുള്ളവരാണ് ലീഡ് ചെയ്യുന്നത്.

ALSO READ: രാജസ്ഥാനില്‍ രണ്ടിടത്ത് സി.പി.ഐ.എം ലീഡ് ചെയ്യുന്നു

കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി നേരിട്ടത്. കഴിഞ്ഞ തവണ 160 ലേറെ സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.

നിലവില്‍ ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരമുറപ്പിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ടി.ആര്‍.എസും അധികാരമുറപ്പിച്ചു. മിസോറാമില്‍ കോണ്‍ഗ്രസ് 14 സീറ്റിലും എം.എന്‍.എഫ് 23 സീറ്റിലും ലീഡ് ചെയ്യുന്നു.

WATCH THIS VIDEO: