| Tuesday, 14th January 2020, 8:35 pm

പൗരത്വ നിയമത്തില്‍ മധ്യപ്രദേശ് ബി.ജെ.പിയെ ഞെട്ടിച്ച് കൂട്ടരാജി; 'മുസ്‌ലിങ്ങളെ മാത്രമല്ല ദരിദ്രരെയാകെ ബാധിക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി മധ്യപ്രദേശില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയില്‍ നിന്ന് കൂട്ടരാജി. കഴിഞ്ഞ ആഴ്ചകളിലായി നിരവധി മുസ്‌ലിം നേതാക്കളാണ് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതിന് ന്യൂനപക്ഷ മോര്‍ച്ച വക്താവ് ജാവേദ് ബൈഗിനെ നീക്കം ചെയ്തിരുന്നു. കണ്ട്‌വ, ഖാര്‍ഗോണ്‍ ജില്ലകളിലെ ഭാരവാഹികളില്‍ ഭൂരിപക്ഷം പേരും രാജിവെച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”പൗരത്വ നിയമം തെറ്റാണ്. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നേരത്തെ തന്നെയുണ്ട്. പിന്നെയെന്തിനാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഇത് മാറ്റിയെഴുതുന്നത്” ന്യൂനപക്ഷ മോര്‍ച്ച ഉപാദ്ധ്യക്ഷനായിരുന്ന ആദില്‍ ഖാന്‍ പ്രതികരിച്ചു. പൗരത്വ നിയമവും എന്‍.ആര്‍.സിയും മുസ്‌ലിംങ്ങളെ മാത്രമല്ല ദരിദ്രായ മുഴുവന്‍ പേരെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം പാര്‍ലമെന്റില്‍ നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാര്‍ പാസ്സാക്കിയതിന് ശേഷം തങ്ങളുടെ സമുദായത്തിലുള്ളവര്‍ ബി.ജെ.പിയുടെ ചാരന്മാരായാണ് തങ്ങളെ കണ്ടിരുന്നതെന്ന് മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന സയിദ് ഉമര്‍ പറഞ്ഞു.

173 നേതാക്കളും 500 പ്രവര്‍ത്തകരുമാണ് ജനുവരി 9ന് ശേഷം രാജിവെച്ചതെന്ന് മോര്‍ച്ച ഖാര്‍ഗോണ്‍ ജില്ല അദ്ധ്യക്ഷനായിരുന്ന തസ്ലിം ഖാന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more