| Monday, 14th March 2016, 7:44 pm

'പ്രവാചക നിന്ദ'; മാതൃഭൂമിയെ രക്ഷിക്കാന്‍ മാധ്യമത്തിന്റെ ഫോട്ടോ എഡിറ്റിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാധ്യമം പ്രസിദ്ധീകരിച്ചത്‌

ആലപ്പുഴ: പ്രവാചക നിന്ദയാരോപിച്ച് മാതൃഭൂമിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച മാധ്യമം നടപടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടു. “മാതൃഭൂമി ദിനപത്രത്തിനെതിരെ” എന്ന വാചകം ഫോട്ടോയില്‍ നിന്നും മായ്ചു കളഞ്ഞാണ് മാധ്യമം പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.

ഖജ്‌നത്തുല്‍ മുഹമ്മദ്ദിയ്യ, ആലപ്പുഴ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ റിപ്പോര്‍ട്ടിനൊപ്പം പ്രതിഷേധക്കാര്‍ ബാനര്‍ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് മാധ്യമം നല്‍കിയത്. പ്രവാചക നിന്ദക്കെതിരെ ആലപ്പുഴ നഗരത്തില്‍ നടന്ന പ്രതിഷേധം എന്ന കുറിപ്പോടെ നല്‍കിയ ചിത്രം നല്‍കിയത്.

ഇതേവിഷയത്തില്‍ ചന്ദ്രിക നല്‍കിയ റിപ്പോര്‍ട്ടില്‍ ശരിയായ ഫോട്ടോയുണ്ട്. അതില്‍ കാണുന്ന ബാനറില്‍  “പ്രവാചക നിന്ദ, മാതൃഭൂമി ദിനപത്രത്തിനെതിരെ പ്രതിഷേധം പ്രകടനം” എന്നാണ് എഴുതിയിട്ടുണ്ട്.

 യഥാര്‍ത്ഥ ചിത്രം, ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്‌

വാര്‍ത്തയ്‌ക്കൊപ്പം എഡിറ്റു ചെയ്ത ഫോട്ടോ പ്രസിദ്ധീകരിച്ചെങ്കിലും മാധ്യമം ഫോട്ടോയ്ക്കു താഴെയുള്ള കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടു പോലുമില്ല. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തന് കാരണമായത്.

കഴിഞ്ഞ ദിവസം മാതൃഭൂമി വിഷയം പരാമര്‍ശിച്ച് മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ മാതൃഭൂമി ഈ പ്രശ്‌നത്തെ എളുപ്പത്തില്‍ മറികടക്കട്ടെയെന്ന് ആശംസിച്ചിരുന്നു. ഈ ആശംസയോട് ചേര്‍ത്താണ് വിമര്‍ശകര്‍ ഇതിനെ വായിക്കുന്നത്.

We use cookies to give you the best possible experience. Learn more