കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരുടെ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന തരത്തിലുള്ള സര്‍ക്കുലര്‍ പുറത്തിറക്കി മാധ്യമം ദിനപത്രം. കൊവിഡ് കാലത്ത് ശമ്പളം പകുതിയായി വെട്ടിക്കുറച്ച ഘട്ടത്തില്‍ ജീവനക്കാര്‍ പ്രക്ഷോഭം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
ശമ്പളം പകുതിയായി വെട്ടിച്ചുരുക്കിയതിനെതിരെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തക യൂണിയന്‍ ജൂണ്‍ 15 മുതല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് സമരത്തില്‍ നിന്ന് യൂണിയന്‍ പിന്മാറിയിരുന്നു.
കൊവിഡ് കാലത്തിന് മുമ്പേ തന്നെ ശമ്പളം ലഭിക്കുന്നതില്‍ പലപ്പോഴും വീഴ്ച വന്നിരുന്നു. രണ്ട് മാസത്തെ ശമ്പളം വരെ കിട്ടാനുള്ള മാധ്യമപ്രവര്‍ത്തകരുണ്ട്. അത്തരമൊരു അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം. ഇതിനെതിരെയാണ് മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
മാനേജ്‌മെന്റിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നേരത്തെ മാധ്യമത്തിന്റെ ചില യൂണിറ്റുകള്‍ പൂട്ടിയിരുന്നു.
ജമാ അത്തൈ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റാണ് മാധ്യമം പ്രസിദ്ധീകരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക