ഇന്‍ഡോര്‍: ഇന്‍ഡോറിലെ തിരക്കേറിയ സ്‌ക്വയറില്‍ സീബ്രാ ക്രോസിംഗില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് കേസ്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്. പൊതുശല്യമുണ്ടാക്കിയതിനാണ് ശ്രേയ കല്‍റ എന്ന യുവതിക്കെതിരെ കേസ്.
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, കറുത്ത വസ്ത്രം ധരിച്ച്, അതേ നിറത്തിലുള്ള മാസ്‌കും തൊപ്പിയും ധരിച്ച യുവതി , വാഹനങ്ങള്‍ നിര്‍ത്തിയയുടനെ ഇംഗ്ലീഷ് ഗാനമായ ‘ലെറ്റ് മി ബി യുവര്‍ വുമണ്‍’ എന്ന ഗാനത്തിന് നൃത്തം ചെയ്യാന്‍ തുടങ്ങുകയായിരുന്നു.
വിഷയം വലിയ രീതിയിലുള്ള ചര്‍ച്ചയായതോടെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ബുധനാഴ്ച ഇവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
യുവതിക്ക് 200 രൂപ വരെ പിഴ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
വീഡിയോ വിവാദമായതിന് പിന്നാലെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് യുവതി രംഗത്തെത്തി. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നാണ് യുവതി പറഞ്ഞത്.