Advertisement
national news
വിവാഹേതര ബന്ധമാരോപിച്ച് യുവതിയെ കൊണ്ട് ഭര്‍ത്താവിന്റെ ബന്ധുക്കളെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടത്തിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 15, 05:19 pm
Monday, 15th February 2021, 10:49 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളെ ചുമലിലേറ്റി മൂന്ന് കിലോമീറ്റര്‍ നടക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.

ഗോത്ര വിഭാഗത്തില്‍പ്പെട്ട യുവതിയെയാണ് ഭര്‍ത്താവിന്റെ ബന്ധുക്കളെ ചുമലിലേറ്റി നടക്കാന്‍ നാട്ടുകാര്‍ നിര്‍ബന്ധിച്ചത്.

ഇതിനിടെ യുവതിയെ ചിലര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. യുവതിയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.

തുടര്‍ന്ന് യുവതി തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരം നാലുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷമാണ് താന്‍ മറ്റൊരു യുവാവുമായി ബന്ധത്തിലേര്‍പ്പട്ടതെന്നും ഇക്കാരണമാരോപിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വീട്ടിലെത്തിയെന്നും തന്നെ ബലംപ്രയോഗിച്ച് വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്നുവെന്നും യുവതി പറഞ്ഞു.

തുടര്‍ന്നാണ് തനിക്ക് നേരെ മര്‍ദ്ദനങ്ങളും ഭര്‍ത്താവിന്റെ ബന്ധുക്കളെ ചുമലിലേറ്റി നടക്കണമെന്നും നിര്‍ബന്ധിച്ചതെന്ന് യുവതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Madhya Pradesh Woman Shamed, Forced To Walk With In-Laws On Shoulders