| Friday, 23rd April 2021, 9:17 am

കൊവിഡ് ബാധിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; സമ്മര്‍ദ്ദം താങ്ങാതെ യുവതി ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധ്യപ്രദേശ്: മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.

ഒരാഴ്ചയ്ക്കുള്ളിലാണ് മൂന്ന് മരണങ്ങള്‍ സംഭവിച്ചത്. എന്നാല്‍ കൊവിഡ് ബാധിച്ച് തന്നെയാണോ മൂന്ന് പേരും മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മൂന്ന് പേരും മരിച്ചത്.

അഞ്ച് ദിവസത്തിനുള്ളില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത് യുവതിയെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതി തൂങ്ങിമരിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Madhya Pradesh: Woman kills self after 3 family members die of COVID-19

Latest Stories

We use cookies to give you the best possible experience. Learn more