| Tuesday, 26th June 2018, 8:22 pm

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഉപദ്രവിക്കുന്നു; ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: നിയമസഭയില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി വനിത എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: തന്നെയും കുടുംബത്തെയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഉപദ്രവിക്കുന്നുവെന്ന് മദ്ധ്യപ്രദേശ് നിയമസഭയില്‍ വനിതാ എം.എല്‍.എ നീലം അഭയ് മിശ്ര. മുതിര്‍ന്ന നേതാവിന്റെ സ്വാധീനത്തിന് വഴങ്ങി തന്റെ പേരില്‍ പൊലീസ് കള്ളക്കേസുകള്‍ എടുക്കുകയാണെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും എം.എല്‍.എ പറഞ്ഞു.

ഇനി മുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും നീലം വ്യക്തമാക്കി. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് നീലം നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്.


Read Also : “മലയാളികള്‍ ഇറച്ചി കഴിക്കരുത്…മീന്‍ കഴിച്ചാല്‍ മതി”; വിവാദ നിര്‍ദ്ദേശവുമായി വി.എച്ച്.പി


സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി നീലം അഭയ് ശര്‍മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിയിലെ ഒരു അംഗത്തിന് പോലും സംരക്ഷണമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ആരോപണങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി ഉത്തരം പറയണമെന്ന് സ്പീക്കര്‍ സീതാശരന്‍ ശര്‍മയോട് ആവശ്യപ്പെട്ടു. വിഷയത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിയോട് സംസാരിക്കാമെന്നും വ്യാജപരാതികളില്‍ കേസെടുക്കരുതെന്ന് നിര്‍ദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more