| Tuesday, 13th June 2017, 4:47 pm

24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത് രണ്ട് കര്‍ഷകര്‍; ആത്മഹത്യ മുഖ്യമന്ത്രിയുടെ ജന്മനാട്ടില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കര്‍ഷക പ്രക്ഷോഭത്തിനു പുറകേ മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യയും തുടര്‍ക്കഥയാകുന്നു. 24 മണിക്കൂറിനുള്ളില്‍ 2 കര്‍ഷകരാണ് കടബാധ്യത മൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കര്‍ഷക പ്രക്ഷോഭം നടന്ന മന്ദ്‌സോര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് കര്‍ഷകരുടെ ആത്മഹത്യ.


Also read ജിഷ്ണുവിന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന് മുഖ്യമന്ത്രി


പ്രക്ഷോഭത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് കര്‍ഷകരാണ് കൊല്ലപ്പെട്ടിരുന്നത്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ മറ്റൊളും മരിച്ചിരുന്നു. പൊലീസ് മര്‍ദ്ദനത്തിലായിരുന്നു ഇതെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. കര്‍ഷക സമരത്തെതുടര്‍ന്ന് സംസ്ഥാനത്ത് സമാധാനം തിരിച്ച് കൊണ്ടുവരാന്‍ എന്ന പേരില്‍ മുഖ്യമന്ത്രി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് 15 മണിക്കൂറുകള്‍ക്കകം അവസാനിപ്പിച്ചിരുന്നു. കര്‍ഷകര്‍ തന്നെ ഗ്രാമത്തിലേക്ക് ക്ഷണിച്ചെന്ന് പറഞ്ഞായിരുന്നു ഇത്.


Dont miss അന്താരാഷ്ട്ര യോഗ ദിനത്തില്‍ മോദി യോഗ ചെയ്യുമ്പോള്‍ ശവാസനം നടത്തി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനങ്ങള്‍


We use cookies to give you the best possible experience. Learn more