| Wednesday, 2nd January 2019, 7:46 am

ദളിത് ഭാരത് ബന്ദ്: ബി.ജെ.പി സര്‍ക്കാറെടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മധ്യപ്രദേശ്, പരിശോധിക്കുകയാണെന്ന് രാജസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദളിത് സംഘടനകള്‍ ഏപ്രില്‍ 2ന് നടത്തിയ ഭാരത് ബന്ദിനെതിരെ ബി.ജെ.പി സര്‍ക്കാരുകള്‍ ചുമത്തിയ പിന്‍വലിക്കുന്നത് പുനപരിശോധിക്കുകയാണെന്ന് കോണ്‍ഗ്രസ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാരെടുത്ത കേസുകളെല്ലാം പിന്‍വലിക്കുകയാണെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേസുകള്‍ പരിശോധിച്ച് വരികയാണെന്ന് ഗെഹ്‌ലോട്ട് സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതായിരുന്നുവെന്നും കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ള പിന്തുണയേക്കുറിച്ച് പുനരലോചന വേണ്ടിവരുമെന്നും മായാവതി ഇന്നലെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നടപടി.

ഹര്‍ത്താലിന് അക്രമണം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഇല്ലാതിരുന്നവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുകയാണെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മ്മ പറഞ്ഞു.

ദളിതര്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കാനുള്ള (SC/ST (Prevention of Atrocities) Act) നിയമത്തില്‍ ഇളവ് അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെയാണ് ദളിത് സംഘടനകള്‍ ഏപ്രില്‍ 2ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

We use cookies to give you the best possible experience. Learn more