ഭോപ്പാല്‍: രാമായണ ക്വിസ് വിജയിക്ക് സര്‍ക്കാര്‍ ചെലവില്‍ അയോധ്യയിലേക്ക് വിമാന യാത്ര ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.
രാമയണത്തെ അടിസ്ഥാനമാക്കി ക്വിസ് നടത്തുമെന്നും വിജയിയിക്ക് രാമക്ഷേത്ര നിര്‍മാണം നടക്കുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് പോകാന വിമാന ടിക്കറ്റ് നല്‍കുമെന്നും സാംസ്‌കാരികവകുപ്പ് മന്ത്രി ഉഷ ഠാക്കൂര്‍ പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ മാസം ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് സംസ്ഥാന കോളേജുകളിലെയും സര്‍വകലാശാലകളിലെയും ബിരുദ കോഴ്‌സുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഐതിഹാസിക വിഷയമായി ‘രാമചരിതം’ പഠിക്കാന്‍ അവസരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു.
ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നിന്ന് മധ്യപ്രദേസ് സര്‍ക്കാര്‍ ”രാം വാന്‍ ഗമന്‍ പാത ” പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.