| Friday, 30th December 2022, 10:35 pm

പാരറ്റിന്റെ സ്‌പെല്ലിങ് തെറ്റിച്ച കുട്ടിയുടെ കയ്യൊടിച്ചു; ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: പാരറ്റിന്റെ സ്‌പെല്ലിങ് ശരിയായി ഉച്ചരിക്കാന്‍ കഴിയാത്തതിന് അഞ്ച് വയസ്സുകാരിയുടെ വലതു കൈ ഒടിച്ച് അധ്യാപകന്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിദ്യാര്‍ത്ഥിക്ക് നേരെ ഈ ക്രൂരത അരങ്ങേറിയത്.

കൈ ഒടിച്ച സംഭവത്തില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ പ്രയാഗ് വിശ്വകര്‍മയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

‘പാരറ്റ്’ എന്ന വാക്കിന്റെ സ്‌പെല്ലിങ് തെറ്റായി ഉച്ചരിച്ചതിന് ഇയാള്‍ കുട്ടിയുടെ കൈ വളച്ചൊടിക്കുകയും തെറ്റായി എഴുതിയതിന് കുട്ടിയെ തല്ലുകയും ചെയ്തതെന്ന് ഹബീബ് ഗഞ്ച് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മനീഷ് രാജ് സിങ് ബദൗരിയ പറഞ്ഞു.

ഐ.പി.സി ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം, കുട്ടിയെ ആക്രമിച്ചതിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ ബദൗരിയ പറഞ്ഞു.

പെണ്‍കുട്ടിയുടെ വലതുകൈക്ക് ഗുരുതരമായി പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെന്ന് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ അര്‍ച്ചന സഹായ് മവാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളിലെ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടി അധ്യാപകന്റെ അടുക്കല്‍ ട്യൂഷന് വിട്ടതെന്നും, പതിവായി കുട്ടി ട്യൂഷന് പോകാറുണ്ടായിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

Content Highlight: Madhya Pradesh teacher who arrested for break 5 year old girl’s hand over wrong spelling of ‘parrot’

We use cookies to give you the best possible experience. Learn more