ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം ബി.ജെ.പിയ്ക്ക് പ്രശ്‌നമാകുമെന്ന് സര്‍വ്വേ ഫലം. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വാര്‍ത്താ മാധ്യമ സംരംഭമായ സ്‌പൈക്ക് മീഡിയ നെറ്റുവര്‍ക്കാണ് സര്‍വ്വേ നടത്തിയത്.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയായിരിക്കുമെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. അത്തരമൊരു സഖ്യമുണ്ടായില്ലെങ്കില്‍ ബി.ജെ.പിക്ക് എളുപ്പത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.
Also Read:കേരളത്തിലെ ആരോഗ്യരംഗം; സ്ത്രീകള്‍ മാത്രം നേരിടേണ്ട ചില “രോഗങ്ങള്‍”
കോണ്‍ഗ്രസും ബി.ജെ.പിയും വേറെ വേറെ മത്സരിക്കുകയാണെങ്കില്‍ ബി.ജെ.പി 147 മുതല്‍ 130 സീറ്റുകളുടെ വരെ ഭൂരിപക്ഷം നേടും. എന്നാല്‍ കോണ്‍ഗ്രസ് ബി.എസ്.പി സഖ്യത്തോടാണ് ബി.ജെ.പി മത്സരിക്കുന്നതെങ്കില്‍ 126 മുതല്‍ 130 ആയി സീറ്റുകള്‍ കുറയും. പത്തോളം സീറ്റുകളുടെ ഭൂരിപക്ഷം മാത്രമേ ബി.ജെ.പിക്ക് ലഭിക്കൂവെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബി.എസ്.പി-കോണ്‍ഗ്രസ് സഖ്യം 103 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് വെറും നാലുമാസം മാത്രം അവശേഷിക്കേ വന്ന സര്‍വ്വേ ഫലം ബി.ജെ.പി ക്യാമ്പുകളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി ഒട്ടും കുറഞ്ഞിട്ടില്ലെന്ന സര്‍വ്വേയിലെ കണ്ടെത്തല്‍ കോണ്‍ഗ്രസിനും മുന്നറിയിപ്പാണ്.
Also Read:ചേര്‍പ്പ് സ്‌കൂളിലെ പാദപൂജ; വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് ഡയറക്ടര്‍
മധ്യപ്രദേശില്‍ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുകയാണെങ്കിലും കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം ഗുണം ചെയ്യുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.